സിറ്റിക്ക് മുന്നിൽ സ്പർസും വീണു

- Advertisement -

ഇത്തിഹാദിൽ സ്പർസിനെ ഗോളിൽ മുക്കി മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിലെ കുതിപ്പ് തുടരുന്നു. 4-1 നാണ് പെപ്പിന്റെ ടീം സ്പർസിനെ തോൽപിച്ചത്. ഇതോടെ തുടർച്ചയായ 16 ലരീമിയർ ലീഗ് മത്സരങ്ങൾ സിറ്റി ജയിച്ചു. റഹീം സ്റ്റർലിങ്ങിന്റെ ഇരട്ട ഗോളുകളും ഡു ബ്രെയ്‌നെ, ഗുണ്ടോഗൻ എന്നിവർ നേടിയ ഗോളുകൾക്കാണ് സിറ്റി ജയിച്ചത്. ക്രിസ്റ്റിയൻ എറിക്സനാണ് സ്പർസിന്റെ ആശ്വാസ ഗോൾ നേടിയത്.

14 ആം മിനുട്ടിൽ സാനെയുടെ കോർണറിൽ മാർക്ക് ചെയ്യപ്പെടാതെ നിന്ന ഗുണ്ടോഗൻ നേടിയ ഗോളിലൂടെയാണ് സിറ്റി ഗോൾ വേട്ട ആരംഭിച്ചത്. സിറ്റിയുടെ പാസിങിന് മുൻപിൽ പലപ്പോഴും സ്പർസ് പ്രതിരോധം പതറി. രണ്ടാം പകുതിയിൽ ഹാരി കെയ്ൻ, ഡലെ അലി എന്നിവരുടെ ഫൗളിന് ഭാഗ്യം കൊണ്ട് മാത്രമാണ് അവർക്ക് ചുവപ്പ് കാർഡ് ലഭിക്കാതെ പോയത്. 70 ആം മിനുറ്റ് വരെ സിറ്റിയുടെ രണ്ടാം ഗോൾ തടയാനായതാണ് മത്സരത്തിൽ സ്പർസിന് ആകെ നേടാനായത്. 70 ആം മിനുട്ടിൽ ഇടം കാൽ ഷോട്ടിലൂടെ ഡു ബ്രെയ്‌നെ സിറ്റിയുടെ ലീഡ് രണ്ടാക്കി ഉയർത്തി. പിന്നീട് ഡു ബ്രെയ്‌നയെ വീഴ്ത്തിയതിന് സിറ്റിക്ക് പെനാൽറ്റി ലഭിച്ചെങ്കിലും കിക്കെടുത്ത ജിസ്സൂസ് നഷ്ടപ്പെടുത്തി. പക്ഷെ 80,90 മിനുട്ടുകളിൽ റഹീം സ്റ്റെർലിങ് ഗോളുകൾ നേടിയതോടെ സിറ്റി ഗോൾ വേട്ട പൂർത്തിയാക്കി. 93 ആം മിനുട്ടിൽ എറിക്സൻ ഗോൾ നേടിയപ്പോയേക് സ്പർസിന് മത്സരം നഷ്ടപ്പെട്ടിരുന്നു.

ജയത്തോടെ സിറ്റിക്ക് 17 മത്സരങ്ങളിൽ നിന്ന് 52 പോയിന്റായി. 31 പോയിന്റുള്ള സ്പർസ് 7 ആം സ്ഥാനത്താണ്‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement