മാഞ്ചസ്റ്റർ സിറ്റി തകർത്ത പ്രീമിയർ ലീഗ് റെക്കോർഡുകൾ

- Advertisement -

ഇന്നത്തെ സതാമ്പ്ടണെതിരായ വിജയത്തോടെ പ്രീമിയർ ലീഗിലെ ഏറ്റവും കൂടുത പോയന്റുകളുടെ റെക്കോർഡ് തകർത്ത മാഞ്ചസ്റ്റർ സിറ്റി ഈ സീസണിൽ തകർത്ത പ്രീമിയർ ലീഗ് റെക്കോർഡുകൾ അത് മാത്രമല്ല. സിറ്റിയുടെ പ്രധാന റെക്കോർഡുകൾ നോക്കാം.

* ഏറ്റവും കൂടുത പോയന്റ്സ്;

പ്രീമിയർ ലീഗ് ആരംഭിച്ചതിനു ശേഷം ഏറ്റവും കൂടുതൽ പോയന്റ് നേടുന്ന ടീം. 100 എന്ന പോയന്റിൽ എത്തുന്ന ആദ്യ പ്രീമിയർ ലീഗ് ക്ലബ്

*വിജയങ്ങൾ;

പ്രീമിയർ ലീഗിൽ 32 വിജയങ്ങക്ക് സ്വന്തമാക്കികൊണ്ട് ഏറ്റവും കൂടുതൽ വിജയം ഒരു സീസണിൽ നേടുന്ന ക്ലബ് എന്ന റെക്കോർഡ്

*എവേ വിജയം;

സീസണിൽ 16 എവേ വിജയങ്ങൾ ഇത്തവണ സ്വന്തമാക്കിയ സിറ്റി എവേ വിജയങ്ങളിലും റെക്കോർഡ് ഇട്ടു.

*തുടർ വിജയങ്ങൾ;

തുടർച്ചയായ 18 വിജയങ്ങൾ ഈ സീസണിടയിൽ കുറിച്ച പെപ്പും സംഘവും തുടർവിജയങ്ങളുടെ കാര്യത്തിലും ചരിത്രമെഴുതു

*ഗോളുകൾ;

സിറ്റി ആകെ ലീഗിൽ നേടിയത് 106 ഗോളുകൾ. മുമ്പ് ഒരു പ്രീമിയർ ലീഗ് ക്ലബും ഒരു സീസണിൽ ഇത്ര ഗോൾ നേടിയിട്ടില്ല.

*ഗോൾ ഡിഫറൻസ്

സിറ്റിയുടെ ഗോൾ ഡിഫറൻസ് +79 ആണ്. സിറ്റിയും യുണൈറ്റഡുമല്ലാത്ത ഒരു ക്ലബും 79 പോയന്റുവരെ നേടാത്തപ്പോഴാണ് സിറ്റിക്ക് ലീഗിൽ ഇത്ര വലിയ ഗോൾ ഡിഫറൻസ്. ലീഗിലെ എക്കാലത്തെയും റെക്കോർഡ് ആണിത്

*ഏറ്റവും വലിയ പോയന്റ് മാർജിൻ

പ്രീമിയർ ലീഗിൽ ഇതുവരെ ഉണ്ടായ ചാമ്പ്യന്മാരെക്കാൾ എല്ലാം പോയന്റ് വ്യത്യാസം ഇത്തവണ സിറ്റിയും രണ്ടാം സ്ഥാനക്കാരും തമ്മിൽ ഉണ്ടായി. 19 പോയന്റുകളുടെ വ്യത്യാസം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement