കിരീടം നേടിയിട്ടും അടങ്ങാതെ മാഞ്ചസ്റ്റർ സിറ്റി

- Advertisement -

കിരീടം കൊണ്ടൊന്നും മാഞ്ചസ്റ്റർ സിറ്റി അടങ്ങിയില്ല‌. പ്രീമിയർ ലീഗ് കിരീടം ഉറച്ചിട്ടും ഒട്ടും വീര്യം കുറയ്ക്കാത്ത സിറ്റി ഇന്ന് സ്വാൻസിയെ പരാജയപ്പെടുത്തിയത് എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ്. അതും ഒരു പെനാൾട്ടി നഷ്ടപ്പെടുത്തിയിട്ട്. തുടക്കത്തിലെ പൊസഷൻ ഫുട്ബോളിൽ ഊന്നിയ സിറ്റി 16 മിനുറ്റുകൾക്ക് ഉള്ളിൽ തന്നെ രണ്ട് ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. ആദ്യ പകുതിയിൽ 542 പാസുകൾ നൽകി പ്രീമിയർ ലീഗ് ചരിത്രത്തിലെ ആദ്യ പകുതിയിലെ പാസിംഗ് റെക്കോർഡും സിറ്റി ഇന്ന് തിരുത്തി.

ഡിബ്രുയിൻ, ഡേവിഡ് സിൽവ, ബെർണാഡ് സിൽവ, ജീസുസ്, സ്റ്റെർലിങ് എന്നിവരാണ് ഇന്ന് സിറ്റിക്കായി ഗോളുകൾ നേടിയത്. നാലു മത്സരങ്ങൾ ബാക്കി നിൽക്കെ 90 പോയന്റിൽ എത്തിയ സിറ്റിയുടെ ഇപ്പോഴത്തെ ലക്ഷ്യം 100 പോയന്റ് നേടുക എന്നതാണ്. ഇന്നത്തെ പരാജയം വീണ്ടും സ്വാൻസിയെ റിലഗേഷൻ ഭീഷണിയിൽ എത്തിച്ചു. സ്വാൻസി ഇപ്പോൾ 17ആം സ്ഥാനത്താണ് എങ്കിലും നാലു പോയന്റിന്റെ ലീഡ് മാത്രമെ റിലഗേഷൻ ടീമുകളുമായി സ്വാൻസിക്കുള്ളൂ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement