Picsart 23 03 31 00 16 17 541

ക്രിസ് വുഡ് ഇനി ഈ സീസണിൽ കളിക്കില്ല

നോട്ടിംഗ്ഹാം ഫോറസ്റ്റ് സ്‌ട്രൈക്കർ ക്രിസ് വുഡ് ഇനി ഈ സീസണിൽ കളിക്കില്ല. താരത്തിന്റെ പരിക്ക് സാരമുള്ളതാണെന്നും അടുത്ത സീസണിൽ മാത്രമെ ഇനി തിരികെ താരം കളത്തിൽ എത്തൂ എന്നും ക്ലബ് അറിയിച്ചു.

ജനുവരിയിൽ ന്യൂകാസിലിൽ നിന്ന് ആയിരുന്നു ന്യൂസിലൻഡ് ഇന്റർനാഷണൽ ഫോറസ്റ്റിൽ എത്തിയത്. ഈ മാസം ആദ്യം ടോട്ടൻഹാമിനെതിരായ മത്സരത്തിൽ തുടയ്‌ക്ക് പരിക്കേറ്റ താരം ഇന്റർ നാഷ്ണൽ ബ്രേക്കിൽ പരിക്ക് ആവർത്തിച്ചതോടെ പ്രശ്നത്തിൽ ആവുക ആയിരുന്നു. സീസണിലെ അവസാന 11 മത്സരങ്ങൾ വുഡിന് ഇപ്പോൾ നഷ്‌ടമാകും.

അന്താരാഷ്ട്ര ഇടവേളയിൽ സെർജ് ഓറിയർ, ആന്ദ്രെ ആയു, ഗുസ്താവോ എന്നിവർക്കും പരിക്കേറ്റതായി നോട്ടിങ്ഹാം ഫോറസ്റ്റ് അറിയിച്ചു.

Exit mobile version