ചെൽസി താരം ചിൽവെല്ലിന്റെ ശാസ്ത്രക്രിയ വിജയകരം

ചാമ്പ്യൻസ് ലീഗിൽ യുവന്റസിനെ നേരിടുന്നതിനിടെ പരിക്കേറ്റ ചെൽസി പ്രതിരോധ താരം ബെൻ ചിൽവെല്ലിന്റെ ശസ്ത്രക്രിയ വിജയകരമായി നടന്നു. ശസ്ത്രക്രിയ നടത്തിയതോടെ താരം ഈ സീസൺ മുഴുവൻ പുറത്തിരിക്കും. തന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായെന്നും ഉടൻ തന്നെ കളത്തിൽ തിരിച്ചെത്താൻ സാധിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ചിൽവെൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.

കഴിഞ്ഞ നവംബറിൽ പരിക്കേറ്റെങ്കിലും ശാസ്ത്രക്രിയ നടത്താതെ താരത്തിന്റെ പരിക്ക് മാറുമെന്ന് ചെൽസി പ്രതീക്ഷിച്ചിരുന്നു. എന്നാൽ താരത്തിന്റെ ശസ്ത്രക്രിയ വേണമെന്ന് കഴിഞ്ഞ ദിവസം ഉറപ്പാവുകയായിരുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസം താരത്തിന്റെ ലിഗ്‌മെന്റിന് ശസ്ത്രക്രിയ നടത്തിയത്. താരം സീസൺ മുഴുവൻ പുറത്തിരിക്കുമെന്ന് ഉറപ്പായതോടെ പുതിയ ലെഫ്റ്റ് ബാക്കിനെ കണ്ടെത്താൻ ചെൽസി ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

Exit mobile version