സാഞ്ചെസ് ആഴ്‌സനലിൽ തുടരുന്നതിൽ പ്രതിഷേധിച് ചിലിയൻ ആരാധകർ

- Advertisement -

ആഴ്സനലിൽ കഷ്ടകാലം തുടരുന്നു. സാഞ്ചെസൊഴികെ ടീമിലെ ഒരു കളിക്കാരനും ടീമിനുവേണ്ടി കളിക്കുന്നതായി തോന്നാറില്ല എന്ന് ആഴ്‌സനൽ ആരാധകർ സോഷ്യൽ മീഡിയയിലൂടെ ഒന്നടങ്കം വിമർശിക്കുമ്പോൾ, സാഞ്ചസ് ആഴ്‌സനലിൽ തുടരുന്നതിൽ പ്രതിഷേധിച് മാർച്ച് 1 ന് സാന്റിയാഗോയിൽ മാർച്ച് നടത്താനുള്ള തീരുമാനത്തിലാണ് ചിലിയൻ ഫുട്ബാൾ ആരാധകർ.

സാഞ്ചസ് ഒരു വല്യ ടീമിൽ കളിച്ചില്ലെങ്കിലും, ടീം ജയിക്കണം എന്ന് ആഗ്രഹമുള്ള 10 പേരുള്ള ടീമിൽ കളിക്കണം എന്നാണ് അവരുടെ വാദം.

അടുത്ത ട്രാൻസ്ഫർ സീസണിൽ സാഞ്ചസിനെ സ്വന്തമാക്കാൻ യൂറോപ്യൻ വമ്പന്മാർ ഒരുങ്ങി കഴിഞ്ഞു. ഈ സീസൺ അവസാനിക്കുമ്പോൾ വെങ്ങറും ആഴ്സനൽ വിടുമെന്നാണ് സൂചന. ഈ അവസ്ഥയിൽ ടീമിലെ പ്രമുഖർ പോയാൽ, അടുത്ത സീസൺ ആഴ്‌സനൽ എവിടെ എത്തും എന്ന് കണ്ടറിയണം. പണ്ട് ഹെന്രിയും ബെർഗാമ്പും വിയറയുമൊക്കെ കളിച് പരാജയമാറിയാതെ മുന്നേറുന്ന ഒരു ആഴ്‌സനൽ എന്നെങ്കിലും തിരിച്ച്കിട്ടും എന്ന് നമുക് പ്രതീക്ഷിക്കാം.

Advertisement