ആദ്യ ജയം തേടി ലംപാർഡും ചെൽസിയും ഇന്ന് നോർവിച്ചിൽ

- Advertisement -

പ്രീമിയർ ലീഗിൽ ഫ്രാങ്ക് ലംപാർഡിന് ഇന്ന് അഗ്നി പരീക്ഷ. ആദ്യത്തെ 2 മത്സരങ്ങളിലും ജയിക്കാനാവാതെ ഏറെ സമ്മർദത്തിലുള്ള ചെൽസിക്ക് ഇന്ന് പ്രീമിയർ ലീഗിലെ പുതുമുഖങ്ങൾ ആയ നോർവിച് സിറ്റിയാണ് എതിരാളികൾ. ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 5 മണിക്കാണ് മത്സരം കിക്കോഫ്.

പ്രതിരോധത്തിൽ വരുത്തുന്ന വൻ പിഴവുകളാണ് ചെൽസി നേരിടുന്ന പ്രധാന വെല്ലുവിളി. ലീഗിൽ നിലവിൽ ടോപ്പ് സ്കോററായ നോർവിച്ചിന്റെ പുക്കിക്ക് എതിരെ പ്രതിരോധം കളി മറന്നാൽ അത് ലംപാർഡിന് മറ്റൊരു ദുരന്തമാകും. ചെൽസി ഡിഫൻഡർ അന്റോണിയോ റൂഡിഗർ പരിക്ക് മാറി തിരിച്ചെത്തിയിട്ടുണ്ടെങ്കിലും ഇന്ന് ആദ്യ ഇലവനിൽ ഉണ്ടാകാൻ സാധ്യതയില്ല. പരിക്ക് പറ്റിയ കാൻറെയും ഇന്ന് കളിച്ചേക്കില്ല. ഈ സാഹചര്യത്തിൽ കൊവാചിച് ആദ്യ ഇലവനിൽ കളിച്ചേക്കും.

നോർവിച് നിരയിൽ അമാണ്ടു, ഇദ എന്നിവരും പരിക്ക് കാരണം കളിക്കാൻ സാധ്യതയില്ല.

Advertisement