Site icon Fanport

ചെൽസി താരം സൂമക്കായി വെസ്റ്റ്ഹാമും രംഗത്ത്

ചെൽസി പ്രതിരോധ താരം കർട്ട് സൂമക്കായി പ്രീമിയർ ലീഗ് ക്ലബായ വെസ്റ്റ്ഹാം രംഗത്ത്. കഴിഞ്ഞ ദിവസം സൂമ സെവിയ്യയിലേക്ക് പോവുമെന്നും വാർത്തകൾ ഉണ്ടായിരുന്നു. സെവിയ്യ താരം ജുൽസ് കൊണ്ടേയെ ചെൽസിക്ക് നൽകുകയാണെങ്കിൽ സൂമയെ തിരിച്ച് സെവിയ്യക്ക് നൽകാൻ ചെൽസി തയ്യാറായിരുന്നു. ഇതിനിടയിലാണ് സൂമക്കായി വെസ്റ്റ്ഹാമും രംഗത്തെത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

വെസ്റ്റ്ഹാം സൂമയെ സ്വന്തമാക്കാൻ 20 മില്യൺ പൗണ്ട് നൽകാൻ തയാറാണ്. എന്നാൽ ചെൽസി കൂടുതൽ തുക കിട്ടിയാൽ മാത്രമാവും താരത്തെ വെസ്റ്റ്ഹാമിന് നൽകുക. ലമ്പാർഡ് ചെൽസി പരിശീലക സ്ഥാനം ഒഴിഞ്ഞതിന് ശേഷം സൂമക്ക് ചെൽസിയിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചിരുന്നില്ല. പുതിയ പരിശീലകനായി എത്തിയ തോമസ് ടൂഹൽ സൂമക്ക് കൂടുതൽ അവരസരങ്ങൾ നൽകുകയും ചെയ്തിരുന്നില്ല. തുടർന്നാണ് താരം പുതിയ ക്ലബ്ബിലേക്ക് പോവാനുള്ള സാധ്യത കൂടിയത്.

Exit mobile version