ഡർബി ജയത്തോടെ ഫോം വീണ്ടെടുത്ത് ചെൽസി

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് ജയം. ലണ്ടൻ ഡർബിയിൽ ഫുൾഹാമിനെ ചെൽസി എതിരില്ലാത്ത 2 ഗോളുകൾക്കാണ് മറികടന്നത്. ജയത്തോടെ ചെൽസി ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ചെൽസി ലീഡ് നേടി. മധ്യനിരയിൽ ഫുൾ ഹാം താരത്തിൽ നിന്ന് പന്ത് തട്ടിയെടുത്ത് കാന്റെ നൽകിയ പാസ്സ് ഗോളാക്കി പെഡ്രോയാണ് നീലപടയെ മുന്നിൽ എത്തിച്ചത്‌. ടോട്ടൻഹാമിനെതിരെ ഏറെ വിമർശനം ഏറ്റു വാങ്ങിയ കാന്റെ വിമർശകർക്ക് മറുപടി നൽകുന്ന പ്രകടനമാണ്‌ ഗോളിനായി നടത്തിയത്. പിന്നീടും ചെൽസി ആധിപത്യം പുലർത്തിയെങ്കിലും ലീഡ് ഉയർത്താനായില്ല.

രണ്ടാം പകുതിയിലും ചെൽസി ഏറെ നേരം പന്ത് കൈവശം വച്ചെങ്കിലും അവസരങ്ങൾ കൂടുതൽ സൃഷ്ടിക്കാനായില്ല. മത്സരം 65 മിനുട്ട് പിന്നിട്ടതോടെ സാരി മൊറാത്ത, സപകോസ്റ്റ, ലോഫ്‌റ്റസ് ചീക്ക് എന്നിവരെ കളത്തിൽ ഇറക്കി. 82 ആം മിനുട്ടിലാണ് ചെൽസിയുടെ രണ്ടാം ഗോൾ പിറന്നത്. ഹസാർഡിന്റെ പാസ്സ് ലോഫ്റ്റസ് ചീക്ക് ഗോളാകുകയായിരുന്നു. ടോട്ടൻഹാമിനെതിരെ തകർന്നടിഞ്ഞ ചെൽസിക്ക് ആത്മവിശ്വാസം വീണ്ടെടുക്കുന്ന ജയമാണ് ഇന്ന് പിറന്നത്.

Advertisement