ടൂഹലിന് കീഴിൽ ചെൽസിക്ക് ആദ്യ ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പുതിയ പരിശീലകൻ തോമസ് ടൂഹലിന് കീഴിൽ ചെൽസിക്ക് ആദ്യ ജയം. സ്വന്തം മൈതാനമായ സ്റ്റാംഫോഡ് ബ്രിഡ്ജിൽ എതിരില്ലാത്ത 2 ഗോളുകൾക്കാണ് അവർ ബേൺലിയെ തകർത്തത്. ക്യാപ്റ്റൻ സെസാർ ആസ്പിലിക്വറ്റ, മർക്കോസ് ആലോൻസോ എന്നിവരാണ് ഗോളുകൾ നേടിയത്. ജയത്തോടെ ലീഗിൽ ഏഴാം സ്ഥാനത്താണ് ചെൽസി.

ഇരു പകുതികളിലും ഓരോ ഗോളുകൾ നേടിയ ചെൽസി മികച്ച പ്രതിരോധമാണ് തീർത്തത്. കളിയിൽ ചെൽസി ഗോളിലേക്ക് ഒരു ഷോട്ട് പോലും പായിക്കാൻ എതിരാളികൾക്ക് സാധിച്ചില്ല. ഫ്രാങ്ക് ലംപാർഡിന് ശേഷം പരിശീലക സ്ഥാനം ഏറ്റെടുത്ത ടൂഹൽ തന്റെ ആദ്യ ഹോം മത്സരത്തിൽ മേസൻ മൗണ്ട്, ആലോൻസോ എന്നിവർക്ക് അവസരം നൽകി. വോൾവ്സിന് എതിരെ മികച്ച പ്രകടനം പുറത്തെടുത്ത ഒഡോയി ഇന്നും ഇതേ പ്രകടനം തുടർന്നു. സ്പർസിന് എതിരെയാണ് ചെൽസിയുടെ അടുത്ത മത്സരം.

Exit mobile version