പുലിസിക് വന്ന് കളി മാറ്റി, വിജയത്തോടെ ചെൽസി!

- Advertisement -

നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള ആദ്യ മത്സരം തന്നെ വിജയിക്കാൻ ലമ്പാർഡിന്റെ ചെൽസിക്കായി. ഇന്ന് ആസ്റ്റൺ വില്ലയ്ക്ക് എതിരെ ഇറങ്ങിയ ചെൽസി ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷമായിരുന്നു ചെൽസിയുടെ വിജയം. ഇന്നത്തെ ജയം ചെൽസിക്ക് നാലാം സ്ഥാനത്തുള്ള ലീഡ് വലുതാകുകയും ചെയ്തു.

ആദ്യ പകുതിയിൽ കളിച്ചത് ചെൽസി ആണെങ്കിലും 43ആം മിനുട്ടിൽ ആസ്റ്റൺ വില്ല ലീഡെടുത്തു. കോർട്ണി ഹൗസിന്റെ വകയായിരുന്നു വില്ലയുടെ ഗോൾ. എന്നാൽ രണ്ടാം പകുതിയിൽ തീർത്തും ഡിഫൻസിൽ ഊന്നി കളിച്ചത് വില്ലയ്ക്ക് തിരിച്ചടി നൽകി. 55ആം മിനുട്ടിൽ സബ്ബായി എത്തിയ അമേരിക്കൻ താരം പുലിസിക് ആണ് ചെൽസിക്ക് ശ്വാസം തിരികെ നൽകിയത്.

സബ്ബായി ഇറങ്ങു അഞ്ചു മിനുട്ടിനകം പുലിസിക് ചെൽസിക്ക് സമനില നേടിക്കൊടുത്തു. അസ്പിലിക്വേറ്റയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ. ആ ഗോളിന് പിന്നാലെ അടുത്ത മിനുട്ടിൽ തന്നെ ചെൽസി വിജയ ഗോൾ നേടി. ജിറൂദിന്റെ വകയായിരുന്നു ഗോൾ. ആ ഗോളവസരവും ഒരുക്കിയത് അസ്പിലിക്വേറ്റ തന്നെ. ഈ വിജയത്തോടെ ചെൽസി നാലാം സ്ഥാനത്തുള്ള അവരുടെ ലീഡ് അഞ്ചാക്കി ഉയർത്തി. 51 പോയന്റുള്ള ചെൽസിക്ക് ഇനി ലക്ഷ്യം 54 പോയന്റുള്ള ലെസ്റ്ററിനെ മറികടക്കൽ ആയിരിക്കും.
.

Advertisement