പകരം വീട്ടാൻ മൗറീൻഹോ പഴയ തട്ടകത്തിലേക്ക്, ഇന്ന് യുണൈറ്റഡ് – ചെൽസി പോരാട്ടം

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സൂപ്പർ സണ്ടേയിൽ സൂപ്പർ പോരാട്ടം. തുല്യ ശക്തികളുടെ പോരാട്ടത്തിൽ ഇന്ന് സ്റ്റാംഫോഡ് ബ്രിഡ്ജിൽ ചെൽസി മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടും. അന്റോണിയോ കോണ്ടേ – ഹൊസെ മൗറീൻഹോ ടാക്ടികൽ തന്ത്രങ്ങളുടെ ശക്തിപരീക്ഷണം കൂടിയാവും ഇന്നത്തെ മത്സരം.

ചാംപ്യൻസ്‌ലീഗിൽ റോമയോടെറ്റ കനത്ത പരാജയത്തിൽ നിന്നും കരകയറാൻ ആയിരിക്കും ചെൽസി സ്വന്തം തട്ടകത്തിൽ ഇറങ്ങുന്നത്. ഹോം ഗ്രൗണ്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയുള്ള മികച്ച റെക്കോർഡ് കോണ്ടേക്കും സംഘത്തിനും ആത്മാവിശ്വാസമേകും. മിഡ്ഫീൽഡർ കാന്റെക്ക് തന്റെ ഫിട്നെസ് തെളിയിച്ചു ടീമി ഇടം നല്കാനായിരിക്കും കോണ്ടേ ശ്രമിക്കുക. കാൻറെയുടെ അഭാവത്തിൽ ചെൽസി പതറുന്നതാണ് കണ്ടത്. മുൻ ലെസ്റ്റർ താരം ഡ്രിങ്ക്വാട്ടർ ഇന്ന് ചെൽസിക്ക് വേണ്ടി പ്രീമിയർലീഗിൽ അരങ്ങേറ്റം കുറിച്ചെക്കും. മൊറാട്ടെയെ തന്നെയായിരിക്കും കോണ്ടേ മുന്നേറ്റ നിരയില് ഇറക്കുക. കഴിഞ്ഞ മത്സരത്തിൽ നേരത്തെ പിൻവലിച്ചു എങ്കിലും ക്യാപ്റ്റൻ കാഹിൽ ഇന്ന് ഇറങ്ങിയേക്കും. ഇന്ന് കൂടെ പരാജയപ്പെട്ടാൽ കോണ്ടേയുടെ ചെൽസി ഭാവി തുലാസിൽ ആവുമെന്നതിനാൽ എന്തു വിലകൊടുത്തും മത്സരം വിജയിക്കനാവും കോണ്ടേ ശ്രമിക്കുക.

കഴിഞ്ഞ സീസണിൽ സ്റ്റാംഫോർഡ് ബ്രിഡ്ജിലേറ്റ കനത്ത തോൽവിക്ക് പകരം വീട്ടാനായിരിക്കും ഹൊസെ മൗറീൻഹോ യൂണൈറ്റഡുമായി തന്റെ പഴയ തട്ടകത്തിൽ എത്തുന്നത്. കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ സ്പർസിനെ തോല്പിച്ചതിന്റെ ആത്മവിശ്വാസവും യുണൈറ്റഡിന് ഉണ്ട്. ചെല്സിയിൽ നിന്ന് ഒരു തോൽവി കൂടെ ഏറ്റുവാങ്ങുക എന്നത് മൗറീൻഹോക്ക് ചിന്തിക്കാവുന്നതിലും അപ്പുറമായിരിക്കും എന്നതിനാൽ പ്രതിരോധത്തിലൂന്നിയുള്ള ടാക്ടിക്‌സ് ആയിരിക്കും മൗറീൻഹോ സ്വീകരിക്കുക. ലുകാകുവിന്റെ കൂടെ റാഷ്ഫോഡും മാർഷ്യലിനും ഒരുമിച്ച് അവസരം നൽകിയേക്കും. പരിക്ക് മാറി ഫെല്ലയിനി ടീമിൽ തിരിച്ചെത്തി എങ്കിലും ആദ്യ ഇലവനിൽ സ്ഥാനം പിടിക്കാൻ സാധ്യതയില്ല. ഹെരേര മാറ്റിച് സഖ്യം തന്നെയായിരിക്കും മധ്യനിരയിൽ. ഫിൽ ജോണ്സ് ആയിരിക്കും ഭായിയുടെ കൂടെ പ്രതിരോധത്തിൽ.

പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്തുള്ള യുണൈറ്റഡിന് സിറ്റിയുമായുള്ള പോയിന്റ് വ്യത്യാസം കുറക്കണം എങ്കിൽ ഇന്നത്തെ മത്സരം വിജയിച്ച മതിയാവു. നിലവിൽ രണ്ടു മത്സരങ്ങൾ ഹോം ഗ്രൗണ്ടിൽ പരാജയപ്പെട്ട ചെൽസി എന്ത് വിലകൊടുത്തും പരാജയപ്പെടാതിരിക്കാനും ശ്രമിക്കുമ്പോൾ മത്സരം പൊടിപാറും എന്നുറപ്പാണ്. ഇന്ത്യൻ സമയം രാത്രി പത്തിനാണ് കിക്കോഫ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement