ചെൽസി തകർന്നടിഞ്ഞു, ഷെഫീൽഡിന്റെ മാസ്റ്റർ ക്ലാസ്!!.

പ്രീമിയർ ലീഗിലെ യൂറോപ്യൻ യോഗ്യതാ പോരാട്ടങ്ങളിൽ വലിയ ട്വിസ്റ്റ്. മൂന്നാം സ്ഥാനക്കാരായ ചെൽസി ഇന്ന് വലിയ പരാജയം തന്നെ നേരിട്ടിരിക്കുകയാണ്‌. ഷെഫീൽഡ് യുണൈറ്റഡിനെ ഷെഫീൽഡിൽ ചെന്ന് നേരിട്ട ചെൽസി എതിരില്ലാത്ത മൂന്ന് ഗോളുകളുടെ പരാജയവും പേറിയാണ് ലണ്ടണിലേക്ക് മടങ്ങിയത്. പ്രീമിയർ ലീഗിൽ സീസൺ മുഴുവൻ ശ്രമിച്ചിട്ടും ഗോൾ നേടാൻ കഴിയാതിരുന്ന ഗോൾഡ് മഗ്രികിന്റെ ഇരട്ട ഗോളുകളാണ് ഷെഫീൽഡിന് വലിയ വിജയം നേടിയത്.

മത്സരത്തിന്റെ 18ആം മിനുട്ടിൽ ആണ് മഗ്റികിന്റെ ആദ്യ ഗോൾ വന്നത്. ചെൽസി ഡിഫൻസും ഗോൾ കീപ്പറും ഒരു പോലെ പരാജയപ്പെട്ട അവസരം മുതലെടുത്ത് ഒരു ടാപിന്നിലൂടെ ആയിരുന്നു മക്ഗോൾഡ്റിഗിന്റെ ആദ്യ ഗോൾ. ആ ഗോളിന് എതിരെ ഒരു ഗോളടിക്കാൻ ചെൽസി ആഞ്ഞു ശ്രമിക്കുന്നതിനിടെ കിട്ടിയ ബ്രേക്കിൽ കുതിച്ച ഷെഫീൽഡ് മക്ബേർണിയുടെ ഹെഡറിലൂടെ 33ആം മിനുട്ടി രണ്ടാം ഗോളും നേടി.

രണ്ടാം പകുതിയിൽ ആയിരുന്നു മൂന്നാം ഗോൾ വന്നത്. 77ആം മിനുട്ടിൽ മറ്റൊരു കൗണ്ടറിലൂടെ മക്ഗോൾഡ്റിക് തന്നെയാണ് ഷെഫീൽഡിന്റെ മൂന്നാം ഹഗോൾ നേടിയത്. ചെൽസിയുടെ ഗംഭീര ഫോമിൽ ഉള്ള അറ്റാക്കിംഗ് നിരയ്ക്ക് ഹെൻഡേഴ്സണെ കീഴ്പ്പെടുത്തി ഒരു ഗോൾ പോലും നേടാൻ ആയില്ല. ഈ പരാജയത്തിലും ചെൽസി ഇപ്പോൾ 60 പോയന്റുമായി മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ്. എന്നാൽ 59 പോയന്റുള്ള ലെസ്റ്റർ സിറ്റിയും 58 പോയന്റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡും അടുത്ത ദിവസങ്ങളിൽ വിജയിച്ചാൽ ചെൽസി അഞ്ചാം സ്ഥാനത്തേക്ക് താഴും. ഇന്നത്തെ വിജയം ഷെഫീൽഡ് യുണൈറ്റഡിനെ 54 പോയന്റുമായി ആറാം സ്ഥാനത്ത് എത്തിച്ചു. അവരുടെ യൂറോപ്പ ലീഗ് പ്രതീക്ഷ ഇതോടെ സജീവമായി.

Previous articleമികച്ച തുടക്കത്തിന് ശേഷം ഇംഗ്ലണ്ടിന്റെ നില പരുങ്ങലില്‍
Next articleവിദാലിന്റെ ഏക ഗോളിൽ ബാഴ്സലോണക്ക് ജയം