2005ലെ തന്റെ ടീം ഇപ്പോഴത്തെ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിക്കുമായിരുന്നെന്ന് ജോൺ ടെറി

- Advertisement -

ചെൽസിയുടെ 2004 മുതൽ 2006 വരെയുള്ള ടീം ഇപ്പോഴത്തെ പെപ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിക്കുമായിരുന്നെന്ന് മുൻ ചെൽസി ക്യാപ്റ്റൻ ജോൺ ടെറി. സ്കൈ സ്പോർട്സിന്റെ മണ്ടേ നൈറ്റ് ഫുട്ബോളിൽ സംസാരിക്കവേയാണ് ടെറി ഇത്തരത്തിൽ അഭിപ്രായം രേഖപ്പെടുത്തിയത്. മാഞ്ചസ്റ്റർ സിറ്റിയാവട്ടെ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് 11 പോയിന്റിന്റെ ലീഡുമായി അപരാചിത കുതിപ്പ് തുടരുകയാണ്.

2004 മുതൽ 2006 കാലയളവിൽ മൗറിഞ്ഞോ ആയിരുന്നു ചെൽസി പരിശീലകൻ. ഈ കാലത്ത് പ്രീമിയർ ലീഗിലെ നിരവധി റെക്കോർഡുകൾ ചെൽസി ടീം തകർത്തിരുന്നു. ഇതിനെല്ലാം ഭീഷണിയായിരിക്കുകയാണ് ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റി. 18 മത്സരങ്ങളിൽ നിന്ന് 44 പോയിന്റുമായി സിറ്റി പ്രീമിയർ ലീഗിൽ ബഹുദൂരം മുന്നിലാണ്.

2004ലും 2005ലും കിരീടം നേടിയ ചെൽസി പ്രീമിയർ ലീഗിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയതിന്റെ റെക്കോർഡും സ്വന്തമാക്കിയിരുന്നു. മാഞ്ചസ്റ്റർ സിറ്റിയുടെ ഇപ്പോഴത്തെ പ്രകടനമനുസരിച്ച്‌ ആ റെക്കോർഡുകൾ തകരാക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്. ദ്രോഗ്ബയും ഗലാസും റോബനും മറ്റും അടങ്ങിയ ടീം ഏതൊരു ആക്രമണ നിരയെയും തോൽപ്പിക്കാൻ കെൽപ്പുള്ളവരായിരുന്നെന്ന് ടെറി പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement