റീസ് ജെയിംസ് ഷോയിൽ ന്യൂ കാസിലിനെ വീഴ്ത്തി ചെൽസി

Reece James Chelsea Goal Celebration Barkly

പ്രതിരോധ താരം റീസ് ജെയിംസ് രണ്ട് ഗോളുകൾ നേടിയ മത്സരത്തിൽ ന്യൂ കാസിൽ യുണൈറ്റഡിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് ചെൽസി. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ചെൽസി മത്സരത്തിലെ മൂന്ന് ഗോളുകളും നേടിയത്. ജയത്തോടെ ചെൽസി പ്രീമിയർ ലീഗി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ചെൽസി മത്സരം നിയന്ത്രിച്ചെങ്കിലും ന്യൂ കാസിൽ യുണൈറ്റഡിന് വലിയ വെല്ലുവിളി സൃഷ്ടിക്കാൻ ചെൽസിക്കയില്ല. ഹകീം സീയെച്ചിലൂടെ ചെൽസി ഗോൾ നേടിയെങ്കിലും താരം ഓഫ് സൈഡ് ആയത് ആദ്യ പകുതിൽ ചെൽസി തിരിച്ചടിയായി. എന്നാൽ രണ്ടാം പകുതിയിൽ മത്സരത്തിൽ കൂടുതൽ മുന്നേറ്റങ്ങൾ നടത്തിയ ചെൽസി റീസ് ജെയിംസിന്റെ ഇടം കാലൻ ഷോട്ടിലൂടെ ആദ്യ ഗോൾ നേടുകയായിരുന്നു.

അധികം താമസിയാതെ തന്നെ ആദ്യ ഗോളിന് സമാനമായ രീതിയിൽ റീസ് ജെയിംസ് ചെൽസിക്ക് രണ്ടാമത്തെ ഗോളും നേടിക്കൊടുത്തു. ഇത്തവണ ജെയിംസിന്റെ വലം കാലൻ ഷോട്ട് ആണ് ന്യൂ കാസിൽ വല കുലുക്കിയത്. തുടർന്ന് അധികം താമസിയാതെ ചെൽസി താരം ഹാവെർട്സിനെ ന്യൂ കാസിൽ ഗോൾ കീപ്പർ ഫൗൾ ചെയ്തതിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ഗോളാക്കി ജോർഗീനോ ചെൽസിക്ക് മൂന്നാമത്തെ ഗോളും നേടികൊടുക്കുകയായിരുന്നു.

Previous articleമാഞ്ചസ്റ്റർ സിറ്റിയെ അവരുടെ സ്റ്റേഡിയത്തിൽ തകർത്ത് വിയേര തന്ത്രം!!
Next articleജോസ് ബട്ലര്‍ ഫയര്‍ വര്‍ക്സ്, ഓസ്ട്രേലിയ നിഷ്പ്രഭം