“ചെൽസിയിൽ തന്നെ തുടരാൻ ആഗ്രഹം, പക്ഷെ കൂടുതൽ അവസരം ലഭിക്കേണ്ടതുണ്ട്” – പുലിസിക്

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ചെൽസിയുടെ താരം പുലിസിക് തനിക ക്ലബിൽ അവസ കുറയുന്നതിൽ നിരാശ പങ്കുവെച്ചു. താൻ അടുത്ത സീസണിലും ചെൽസിയിൽ തന്നെ ഉണ്ടാകും എന്ന് പറഞ്ഞ താരം താൻ കൂടുതൽ അവസരം ലഭിക്കാൻ ആഗ്രഹിക്കുന്നു എന്നും പറഞ്ഞു. ചെൽസിയിൽ താൻ സന്തോഷവാൻ ആണ്. പക്ഷെ ഒരു കളിക്കാരൻ എന്ന നിലയിൽ പിച്ചിൽ ഇറങ്ങാൻ തനിക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കണം. പുലിസിക് പറഞ്ഞു.

ഈ ക്ലബിനൊപ്പം സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്നു എന്ന് പുലിസ്ക് പറയുന്നുണ്ട് എങ്കിലും പരിശീലകൻ കൂടുതൽ അവസരങ്ങൾ ഉറപ്പ് നൽകിയില്ല എങ്കിൽ പുലിസിക് ക്ലബ് വിടാൻ ശ്രമിക്കും എന്നാണ് അഭ്യൂഹങ്ങൾ ഉള്ളത്. ഈ സീസണിൽ 21 പ്രീമിയർ ലീഗ് മത്സരങ്ങൾ മാത്രമേ പുലിസിക് കളിച്ചിട്ടുള്ളൂ. ഇതിൽ പലപ്പോഴും ബെഞ്ചിൽ നിന്നായിരുന്നു പുലിസിക് കളത്തിലേക്ക് വന്നത്. 23കാരനായ താരം 2019ൽ ആണ് ചെൽസിയിൽ എത്തിയത്.