Picsart 24 07 25 09 56 08 906

പ്രീസീസണിലെ ആദ്യ മത്സരത്തിൽ ചെൽസിക്ക് സമനില

പ്രീസീസണിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ചെൽസിക്ക് സമനില. ഇന്ന് വ്രെക്സ്ഹാമിനെ നേരിട്ട ചെൽസിയുടെ മത്സരം 2-2 എന്ന സമനിലയിൽ ആണ് അവസാനിച്ചത്. ചെൽസിയുടെ പുതിയ പരിശീലകൻ മരെസ്കയുടെ കീഴിലെ ആദ്യ മത്സരമായിരുന്നു ഇത്. മത്സരത്തിൽ 35ആം മിനുട്ടിൽ എങ്കുകു ചെൽസിക്ക് ലീഡ് നൽകി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ബോൾടണിലൂടെ സമനില പിടിക്കാൻ വ്രെക്സ് ഹാമിനായി. പിന്നീട് 71ആം മിനുട്ടിൽ മാരിയോട്ടിലൂടെ അവർ മുന്നിലും എത്തി. 82ആം മിനുട്ടിലെ ഉഗോചുക്വുന്റെ ഗോൾ ചെൽസിയെ പരാജയത്തിൽ നിന്ന് രക്ഷിച്ചു. ഇന്ന് ചെൽസിയുടെ പ്രധാന താരങ്ങളിൽ ഭൂരിഭാഗവും സ്ക്വാഡിൽ ഉണ്ടായിരുന്നില്ല. ഇനി ഞായറാഴ്ച ചെൽസി സെൽറ്റികിനെ നേരിടും.

Exit mobile version