പ്രീ സീസണിൽ ചെൽസിക്ക് ആദ്യ ജയം

ഈ സീസണിലെ പ്രീ സീസണിൽ ആദ്യ ജയം സ്വന്തമാക്കി ചെൽസി. അയർലണ്ട് ക്ലബായ സെന്റ് പാട്രിക് അത്ലറ്റികിനെയാണ് ചെൽസി ഏകപക്ഷീയമായ 4 ഗോളുകൾക്ക് തോൽപ്പിച്ചത്. ചെൽസി പരിശീലകൻ ഫ്രാങ്ക് ലാംപാർഡിന് കീഴിൽ നേടുന്ന ആദ്യ ജയം കൂടിയായിരുന്നു ഇത്. മത്സരത്തിൽ സമ്പൂർണമായ ആധിപത്യം പുലർത്തിയാണ് ചെൽസി മത്സരത്തിൽ ജയിച്ചത്.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ മത്സരത്തിൽ ആധിപത്യം പുലർത്തിയ ചെൽസി മേസൺ മൗണ്ടിലൂടെയാണ് ഗോളടി തുടങ്ങിയത്. നേരത്തെ ഡെർബിയിൽ ഫ്രാങ്ക് ലാംപാർഡിന്റെ കീഴിൽ കളിച്ച താരമാണ് മൗണ്ട്. തുടർന്നാണ് ചെൽസി പ്രതിരോധ താരം എമേഴ്സണിലൂടെ ചെൽസി ലീഡ് ഉയർത്തിയത്. ആദ്യ പകുതിയിൽ അത്ലറ്റിക് ഗോൾ കീപ്പറുടെ മികച്ച പ്രകടനമാണ് കൂടുതൽ ഗോൾ നേടുന്നതിൽ നിന്ന് ചെൽസിയെ തടഞ്ഞത്.

തുടർന്ന് രണ്ടാം പകുതിയിൽ മാറ്റങ്ങളുടെമായി ഇറങ്ങിയ ചെൽസിക്ക് വേണ്ടി ജിറൂദ് ആണ് ബാക്കി രണ്ടു ഗോളുകളും നേടിയത്. നേരത്തെ ചെൽസിയുടെ ആദ്യ പ്രീ സീസൺ മത്സരത്തിൽ ബൊഹേമിയൻസ് ചെൽസിയെ സമനിലയിൽ കുടുക്കിയിരുന്നു. അടുത്ത മത്സരത്തിൽ ജപ്പാനിൽ വെച്ച് കാവസാക്കി ഫ്രോണ്ടലുമായാണ് ചെൽസിയുടെ അടുത്ത പ്രീ സീസൺ മത്സരം.

Exit mobile version