ചെൽസി ലിവർപൂളിന് ഗ്വാർഡ് ഓഫ് ഓണർ നൽകും

പ്രീമിയർ ലീഗിൽ നാളെ നടക്കുന്ന ചെൽസി ലിവർപൂൾ മത്സരത്തിന് മുന്നോടിയായി ചെൽസി ലിവർപൂളിന് ഗ്വാർഡ് ഓഫ് ഓണർ നൽകും. പ്രീമിയർ ലീഗ് ചാമ്പ്യന്മാരായതിനുള്ള ആദരവായിട്ടാണ് ഈ ഗ്വാർഡ് ഓഫ് ഓണർ നൽകുന്നത്. ചെൽസി പരിശീലകൻ ലമ്പാർഡ് ആണ് നാളെ ആൻഫീൽഡിൽ ചെൽസി ഗ്വാർഡ് ഓഫ് ഓണർ നൽകുമെന്ന് പറഞ്ഞത്. നാളെയാണ് ലിവർപൂൾ പ്രീമിയർ ലീഗ് കിരീടം ഏറ്റുവാങ്ങുന്ന ദിവസവും.

മികച്ച ഫോമിൽ ഉള്ള ചെൽസി ലിവർപൂളിന്റെ സന്തോഷ ദിവസത്തിൽ പരാജയപ്പെടുത്തുമോ എന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്. നാളെ വിജയിക്കേണ്ടത് ചെൽസിക്ക് നിർബന്ധമാണ്. നാളെ ചെൽസി നിരയിൽ കാന്റെ ഉണ്ടായിരിക്കില്ല എന്ന് ലമ്പാർഡ് പറഞ്ഞു. ചെൽസി ലിവർപൂളിനെ പോലെ ആകണമെങ്കിൽ ഇനിയും യാത്ര ചെയ്യാനുണ്ട് എന്നും ലമ്പാർഡ് പറഞ്ഞു.