ചെൽസി താരത്തിനും കൊറോണ സ്ഥിരീകരിച്ചു, പ്രീമിയർ ലീഗ് നിർത്തി വക്കാൻ സാധ്യത

- Advertisement -

ആദ്യമായി ഒരു പ്രീമിയർ ലീഗ് താരത്തിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചെൽസി യുവ വിങർ കാലോം ഹഡ്‌സൻ ഓഡോയിക്ക് ആണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ചെൽസിയുടെ ക്ലബ് ജീവനക്കാരും താരങ്ങളും അടക്കം എല്ലാവരും നിരീക്ഷണത്തിൽ ആയി. നേരത്തെ കൊറോണ ഭീതിയിൽ ചെൽസി പരിശീലനം നിർത്തി വച്ചിരുന്നു. ചെൽസി തന്നെയാണ് വാർത്ത പുറത്ത് വിട്ടത്.

ചെൽസി ഇതോടെ തങ്ങളുടെ സ്റ്റേഡിയം അടച്ചിട്ടു. ചെൽസി താരത്തിന് പുറമെ മാഞ്ചസ്റ്റർ സിറ്റിയുടെ ബെഞ്ചമിൻ മെന്റിയും കൊറോണ സംശയത്തിന്റെ നിഴലിൽ ആണ്. അതേസമയം ആഴ്‌സണൽ പരിശീലകൻ മൈക്കിൾ ആർട്ടെറ്റക്ക് കൊറോണ സ്ഥിരീകരിക്കപെട്ടിരുന്നു. ഇതോടെ ഇന്ന് തന്നെ പ്രീമിയർ ലീഗ് അടിയന്തര യോഗം കൂടും. ചിലപ്പോൾ പ്രീമിയർ ലീഗ് താൽക്കാലികമായി നിർത്തി വക്കും എന്നാണ് ഇപ്പോൾ അറിയുന്ന സൂചനകൾ.

Advertisement