Picsart 24 09 01 19 52 27 358

ചെൽസിയെ സ്റ്റാംഫോബ്രിഡ്ജിൽ തളച്ച് ക്രിസ്റ്റൽ പാലസ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ക്രിസ്റ്റൽ പാലസ് ചെൽസിയെ സമനിലയിൽ തളച്ചു. ചെൽസിയുടെ ഹോം ആയ സ്റ്റാം ഫ്ശ് ബ്രിഡ്ജിൽ നടന്ന മത്സരം 1-1 എന്ന സ്കോറിലാണ് അവസാനിച്ചത്. ഫോമിലേക്ക് തിരിച്ചു വരികയായിരുന്ന ചെൽസിക്ക് ഈ സമനില തിരിച്ചടിയാണ്. ഇന്ന് മത്സരത്തിന്റെ ആദ്യ പകുതിയിൽ നിക്കോളാസ് ജാക്സനിലൂടെയാണ് ചെൽസി ലീഡ് എടുത്തത്.

കോൾപാമറിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ. ആദ്യ പകുതിയിൽ ഈ ലീഡ് നിലനിർത്താൻ ചെൽസിക്ക് ആയി. രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ എസെ ക്രിസ്റ്റൽ പാലസിന് സമനില നൽകി. അവരുടെ അറ്റാക്കിങ് താരം മികച്ച സ്ട്രൈക്കിലൂടെ വല കണ്ടെത്തുകയായിരുന്നു. ഇതോടെ സ്കോർ 1-1 എന്നായി.

ഇതിനുശേഷം ചെൽസി വിജയഗോളിനായി ചെൽസി ഏറെ ശ്രമിച്ചു എങ്കിലും ക്രിസ്റ്റൽ പാലസ് ഡിഫൻസ് ഭേദിക്കാൻ അവർക്ക് ആയില്ല. മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ചെൽസിക്ക് നാലു പോയിന്റ് മാത്രമാണുള്ളത്. ക്രിസ്റ്റൽ പാലസിന് ഇത് സീസണിലെ ആദ്യ പോയിന്റാണ്‌.

Exit mobile version