Picsart 23 11 23 19 43 26 258

ചെൽസി സ്ട്രൈക്കർ എങ്കുകു തിരികെയെത്തുന്നു!!

ചെൽസിയുടെ ഗോൾ മുഖത്തുള്ള പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. ചെൽസിയുടെ സ്ട്രൈക്കർ ആയ എങ്കുകു പരിക്ക് മാറി തിരികെ എത്തിയിരിക്കുകയാണ്‌. താരം പൂർണ്ണ ഫിറ്റ്നസിലേക്ക് എത്തിയിട്ടുണ്ട്. ന്യൂകാസിലിന് എതിരായ മത്സരത്തിൽ താരം ബെഞ്ചിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷ.

ഈ സീസൺ തുടങ്ങുന്നതിന് തൊട്ടു മുമ്പായിരുന്നു എങ്കുകുവിന് പരിക്കേറ്റത്. കാൽമുട്ടിന് പരിക്കേറ്റ താരം ഓഗസ്റ്റ് മുതൽ പുറത്ത് ഇരിക്കുകയാണ്‌.

25-കാരനെ ആർബി ലീപ്‌സിഗിൽ നിന്ന് 52 മില്യൺ പൗണ്ട് നൽകിയാണ് ചെൽസി സ്വന്തമാക്കിയത്. പ്രീസീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച എങ്കുകു 3 ഗോളുകൾ നേടിയിരുന്നു. ചിക്കാഗോയിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരായ ചെൽസിയുടെ അവസാന പ്രീ-സീസൺ മത്സരത്തിന്റെ 22-ാം മിനിറ്റിൽ മാറ്റ്സ് ഹമ്മൽസിന്റെ ടാക്കിളിനിടയിൽ ആയിരുന്നു ഫ്രാൻസ് ഇന്റർനാഷണലിന് പരിക്കേറ്റത്.

Exit mobile version