Site icon Fanport

ചെൽസിയെ തകർത്തെറിഞ്ഞ് ന്യൂകാസിൽ യുണൈറ്റഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയുടെ കഷ്ടകാലം മാറുന്നില്ല. ഇന്ന് ന്യൂകാസിലെ സെന്റ് ജെയിംസ് പാർക്കിൽ നേരിട്ട ചെൽസി ഒന്നിനെതിരെ നാലു ഗോളുകളുടെ വലിയ പരാജയം വഴങ്ങി. മികച്ച രീതിയിൽ തുടങ്ങി എങ്കിലും ന്യൂകാസിലിന് മുന്നിൽ അധികനേരം ചെറുത്ത് നിൽക്കാൻ ചെൽസിക്ക് ആയില്ല. 13ആം മിനുട്ടിൽ ലൂയിസ് മിലെയുടെ പാസ് സ്വീകരിച്ച ഇസാക് ന്യൂകാസിലിന് ലീഡ് നൽകി.

ചെൽസി 23 11 25 22 23 35 188

ഈ ഗോളിന് അധികം വൈകാതെ തിരിച്ചടി നൽകാൻ ചെൽസിക്ക് ആയി. 23ആം മിനുട്ടിൽ ഒരു മനോഹര ഫ്രീകിക്കിലൂടെ സ്റ്റെർലിംഗ് ആണ് ചെൽസിക്ക് സമനില നൽകിയത്. നിരവധി അവസരങ്ങൾ രണ്ടു വശത്തും വന്നു എങ്കിലും ഈ സ്കോർ ആദ്യ പകുതിയുടെ അവസാനം വരെ തുടർന്നു.

രണ്ടാം പകുതിയിൽ കളി ന്യൂകാസിൽ. സ്വന്തമാക്കുന്നത് ആണ് കാണാൻ ആയത്‌. 60ആം മിനുട്ടിൽ ജമാൽ ലസൽസ് ന്യൂകാസിലിന് ലീഡ് നൽകി. തൊട്ടടുത്ത മിനുട്ടിൽ ചെൽസി ഡിഫൻസിലെ ഒരു വലിയ പിഴവ് മുതലെടുത്ത് ജോലിങ്ടൺ ചെൽസിയുടെ വലയിൽ മൂന്നാം ഗോൾ എത്തിച്ചു. സ്കോർ 3-1.

73ആം മിനുട്ടിൽ റീസ് ജെയിംസ് ചുവപ്പ് കാണുക കൂടെ ചെയ്തത് ചെൽസിയെ തളർത്തി. 83ആം മിനുട്ടിലെ ആന്റണി ഗോർദന്റെ ഗോൾ ചെൽസിയുടെ പതനം പൂർത്തിയാക്കി‌.

ഈ വിജയത്തോടെ ന്യൂകാസിൽ യുണൈറ്റഡ് 23 പോയിന്റുമായി ആറാം സ്ഥാനത്ത് നിൽക്കുന്നു. ചെൽസി 16 പോയിന്റുമായി പത്താം സ്ഥാനത്താണ്‌.

Exit mobile version