Site icon Fanport

പോട്ടറിന് പകരം നാഗൽസ്മാൻ ചെൽസിയിലേക്ക് എത്താൻ സാധ്യത

ഇന്ന് ഗ്രഹാം പോട്ടറിനെ പുറത്താക്കിയ ചെൽസി പുതിയ പരിശീലകനെ പെട്ടെ‌‌ന്ന് എത്തിക്കാൻ ശ്രമിക്കുകയാണ്. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച യുവ മാനേജർമാരിൽ ഒരാളായി ജൂലിയൻ നാഗൽസ്മാൻ ആകും അടുത്ത ചെൽസി പരിശീലക‌ൻ എന്നാണ് സൂചന. കഴിഞ്ഞ ആഴ്ച നാഗൽസ്മാനെ ബയേൺ പരിശീലക സ്ഥാനത്തു നിന്നു മാറ്റിയിരുന്നു. ബുണ്ടസ്‌ലിഗയിൽ ലെപ്സിഗിനെ ഉയരങ്ങളിലേക്ക് എത്തിക്കാനും 2019/20 സീസണിൽ ലെപ്സിഗിനെ ചാമ്പ്യൻസ് ലീഗിന്റെ സെമിഫൈനലിലേക്കു നയിക്കാനും നാഗൽസ്മാനായിരുന്നു.

ചെൽസി 23 04 03 02 05 53 727

ചെൽസി ഫുട്ബോൾ ക്ലബ്ബിന്റെ ഈ സീസണിലെ മൂന്നാം പരിശീലകനാകും നാഗൽസ്മാൻ. തൽക്കാലം സഹ പരിശീലകനായ ബ്രൂണോ സാൽട്ടർ ആകും ചെൽസിയെ പരിശീലിപ്പിക്കുക. നാഗൽസ്മാൻ അല്ലായെങ്കിൽ പോചടീനോ, ലൂയി എൻറികെ എന്നിവരും ചെൽസിയുടെ ഇപ്പോഴത്തെ സാധ്യത ലിസ്റ്റിൽ ഉണ്ട്.

Exit mobile version