Site icon Fanport

ചെൽസി പ്രതിരോധത്തിൽ എനിയും മെച്ചപ്പെടാനുണ്ടെന്ന് സാരി

പ്രീമിയർ ലീഗിൽ പരാജയമറിയാതെ കുതിക്കുന്ന ചെൽസി പ്രതിരോധത്തിൽ എനിയും കൂടുതൽ മെച്ചപ്പെടാനുണ്ടെന്ന് ചെൽസി പരിശീലകൻ സാരി. ചെൽസി സീസണിൽ കിരീടങ്ങൾ നേടാൻ പ്രതിരോധത്തിൽ കൂടുതൽ മികച്ച പ്രകടനം പുറത്തെടുക്കണമെന്നും സാരി പറഞ്ഞു. ക്രിസ്റ്റൽ പാലസിനെതിരായ മത്സരത്തിന് മുമ്പേയാണ് സാരിയുടെ പ്രതികരണം.

ചെൽസി ടീമിൽ മികച്ച കഴിവുള്ള കളിക്കാരുണ്ടെന്നും അതെ സമയം പ്രതിരോധത്തിൽ മികച്ച പ്രകടനം പുറത്തെടുത്താൽ മാത്രമേ ടീമെന്ന നിലയിൽ പൂർണ്ണമാവു എന്നും സാരി പറഞ്ഞു. ടീം പൂർണ്ണമായെങ്കിൽ മാത്രമേ കിരീടങ്ങൾ നേടാൻ ടീമിന് സാധ്യമാവൂ എന്നും സാരി കൂട്ടിച്ചേർത്തു. പ്രീമിയർ ലീഗിൽ മികച്ച ഫോമിലുള്ള ചെൽസി 10 മത്സരങ്ങളിൽ നിന്ന് 24 പോയിന്റുമായി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.

 

Exit mobile version