Picsart 24 11 03 01 09 08 747

ഇന്ന് നിസ്റ്റൽ റൂയിയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ചെൽസിക്ക് എതിരെ

ഇന്ന് പ്രീമിയർ ലീഗ് പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും ഓൾഡ് ട്രാഫോർഡിൽ വെച്ച് ഏറ്റുമുട്ടും. എൻസോ മറേസ്കയുടെ നേതൃത്വത്തിലുള്ള ചെൽസി, യുണൈറ്റഡിൻ്റെ തട്ടകത്തിൽ തങ്ങളുടെ 11 വർഷത്തെ വിജയരഹിതമായ ഓട്ടം അവസാനിപ്പിക്കാൻ തീരുമാനിച്ചാകും വരുന്നത്. 2013-ൽ ആയിരുന്നു അവസാനം ചെൽസി ഓൾഡ്ട്രാഫോർഡിൽ ജയിച്ചത്.

ന്യൂകാസിലിനോട് തോറ്റ് കാരബാവോ കപ്പിൽ നിന്ന് പുറത്തായതിനു പിന്നാലെ ആണ് ചെൽസി ഓൾഡ്ട്രാഫോർഡിൽ എത്തുന്നത്. നിലവിൽ ഇടക്കാല മാനേജർ റൂഡ് വാൻ നിസ്റ്റൽറൂയിയുടെ കീഴിലുള്ള യുണൈറ്റഡ് ചെൽസിക്ക് എതിരെ ജയിക്കാൻ ആകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യുണൈറ്റഡിൻ്റെ പുതിയ മാനേജരായി റൂബൻ അമോറിം നവംബർ 11 ന് മാത്രമെ ചുമതലയേൽക്കുകയുള്ളൂ.

ലെസ്റ്ററിനെതിരായ വിജയത്തോടെ കാരബാവോ കപ്പ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയ റെഡ് ഡെവിൾസ് ആ വിജയം തുടരാൻ ആകും ശ്രമിക്കുക. ഇന്ന് രാത്രി 10 മണിക്ക് നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും കാണാൻ ആകും.

Exit mobile version