Picsart 23 05 21 22 26 28 799

ചെൽസിയെ തോൽപ്പിച്ച് കൊണ്ട് കിരീടം ആഘോഷിച്ച് മാഞ്ചസ്റ്റർ സിറ്റി

മാഞ്ചസ്റ്റർ സിറ്റി അവരുടെ ഗംഭീര ഫോം തുടരുന്നു. ഇന്ന് ഇത്തിഹാദ് സ്റ്റേഡിയത്തിൽ ചെൽസിയെ നേരിട്ട മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. ഇന്നലെ തന്നെ ലീഗ് കിരീടം ഉറപ്പിച്ച സിറ്റി ഇന്ന് അവരുടെ പല പ്രധാന താരങ്ങൾക്കും വിശ്രമം നൽകിയാണ് ഇറങ്ങിയത്. എന്നിട്ടും സിറ്റിക്ക് കാര്യങ്ങൾ എളുപ്പമായിരുന്നു. അവർ അനായാസം വിജയം ഉറപ്പിച്ചു.

12ആം മിനുട്ടിൽ പാൽമറിന്റെ പാസിൽ നിന്ന് ഹൂലിയൻ ആൽവാരസ് നേടിയ ഗോൾ സിറ്റിക്ക് ലീഡ് നൽകി. ഇതിനു ശേഷവും സിറ്റിക്ക് കാര്യമായ വെല്ലുവിളികൾ ചെൽസിയിൽ നിന്ന് ഉണ്ടായില്ല. ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി 36 മത്സരങ്ങളിൽ നിന്ന് 88 പോയിന്റിൽ എത്തി. ചെൽസി 43 പോയിന്റുമായി 12ആം സ്ഥാനത്തും നിൽക്കുന്നു.

Exit mobile version