Picsart 24 02 18 01 01 01 811

ഇത്തിഹാദിൽ ചെന്ന് മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ പിടിച്ച് ചെൽസി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ശക്തരായ മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ പിടിച്ച് ചെൽസി. ഇന്ന് സിറ്റിയുടെ ഹോം ഗ്രൗണ്ടിൽ ചെന്ന് 1-1ന്റെ സമനില നേടാൻ ചെൽസിക്ക് ആയി. 83 മിനുട്ട് വരെ ചെൽസി ഒരു ഗോളിനു മുന്നിൽ ആയിരുന്നു.

ഇന്ന് ഇത്തിഹാദിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ആയിരുന്നില്ല ചെൽസി ആണ് നന്നയി തുടങ്ങിയത്. ആദ്യം ഗോൾ നേടിയതും ചെൽസി തന്നെ. മത്സരത്തിന്റെ 42ആം മിനുട്ടിൽ ജാക്സന്റെ പാസ് സ്വീകരിച്ച് മുൻ മാഞ്ചസ്റ്റർ സിറ്റി താരം റഹീം സ്റ്റെർലിംഗ് ആണ് ചെൽസിക്ക് ലീഡ് നൽകിയത്. ഈ ഒരു ഗോളിൽ നിന്ന് പ്രതിരോധിച്ച ചെൽസി ആദ്യ പകുതിയിൽ ലീഡ് നിലനിർത്തി.

രണ്ടാം പകുതിയിൽ സിറ്റി നിരവധി അവസരങ്ങൾ സൃഷ്ടിച്ചു. ഹാളണ്ട് അടക്കം സിറ്റി അറ്റാക്കിംഗ് താരങ്ങൾക്ക് പക്ഷെ സമനില ഗോൾ കണ്ടെത്താൻ ആയില്ല. അവസാനം 83ആം മിനുട്ടിൽ മധ്യനിര താരം റോഡ്രി മാഞ്ചസ്റ്റർ സിറ്റിക്ക് സമനില ഗോൾ നൽകി. 1-1.

ഇതിനു ശേഷം സിറ്റി വിജയ ഗോളിനായി പരിശ്രമിച്ചു എങ്കിലും ഫലമുണ്ടായില്ല.ഈ സമനിലയോടെ 24 മത്സരങ്ങളിൽ നിന്ന് 53 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ്. ചെൽസി 35 പോയിന്റുമായി പത്താം സ്ഥാനത്ത് നിൽക്കുന്നു.

Exit mobile version