Site icon Fanport

“അഭിമാനകരം ഈ തിരിച്ചുവരവ്” – ലമ്പാർഡ്

ചെൽസി പരിശീലകനായി നിയമിക്കപ്പെട്ട ഇതിഹാസ താരം ലമ്പാർഡ് താൻ ഈ നിമിഷത്തെ ഓർത്ത് അഭിമാനിക്കുന്നു എന്ന് പറഞ്ഞു. ചെൽസിയുടെ പരിശീലകനാവുക എന്നത് അത്ര അഭിമാനകരമാണ്. ഈ ക്ലബിനോട് തനിക്കുള്ള സ്നേഹം പറഞ്ഞറിയിക്കാൻ ആവില്ല. താനും ക്ലബുമായി പങ്കിട്ട ചരിത്രങ്ങളും അത്ര വലുതാണ്.ചെൽസി കണ്ട എക്കാലത്തെയും മികച്ച മിഡ്ഫീൽഡർ പറഞ്ഞു.

മൂന്ന് വർഷത്തെ കരാറിലാണ് ലമ്പാർഡ് ഇപ്പോൾ ചെൽസിയിൽ എത്തിയിരിക്കുന്നത്. മുൻ പരിശീലകൻ സാരി യുവന്റസിലേക്ക് പോയതോടെ ചെൽസി പ്രതിസന്ധിയിൽ ആയിരുന്നു. ട്രാൻസ്ഫർ വിലക്ക് കൂടെ നിലനിൽക്കേ ക്ലബിനെ കൂടുതൽ അറിയുന്ന ഒരാൾ നയിക്കട്ടെ എന്ന് ക്ലബ് ഉടമ റോമൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ സീസണിൽ ചാമ്പ്യൻഷിപ്പ് ക്ലബായ ഡെർബിയിൽ ലാമ്പാർഡ് നടത്തിയ പ്രകടനങ്ങളും ഈ തീരുമാനത്തിൽ നിർണായകമായി.

ചെൽസിക്കായി 648 മത്സരങ്ങൾ കളിച്ചിട്ടുള്ള ലമ്പാർഡ് ആണ് ചെൽസിയുടെ എക്കാലത്തെയും മികച്ച ഗോൾസ്കോററും. 211 ഗോളുകൾ ക്ലബിനായി നേടിയിട്ടുള്ള ലമ്പാർഡ് ചെൽസിക്ക് ഒപ്പം 13 കിരീടങ്ങളും നേടിയിട്ടുണ്ട്.

Exit mobile version