Picsart 23 04 21 19 11 20 136

ചെൽസി കൊമ്പനിയുടെയും പിറകെ

പുതിയ പരിശീലകനെ അന്വേഷിക്കുന്ന ചെൽസി ബേർൺലി പരിശീലകൻ കൊമ്പനിയെയും ലക്ഷ്യമിടുന്നുണ്ട് എന്ന് റിപ്പോർട്ടുകൾ. നഗൽസ്മൻ, പോചടീനോ, ലൂയി എൻറികെ എന്നിവർക്ക് ഒപ്പമാണ് ഇപ്പോൾ കൊമ്പനിയും ലിസ്റ്റിൽ വന്നിരിക്കുന്നത്. ഇപ്പോൾ ബേർൺലിയെ പ്രീമിയർ ലീഗിലേക്ക് തിരികെ എത്തിച്ച കൊമ്പനി ക്ലബ് വിട്ട് വരാൻ ഉള്ള സാധ്യത വളരെ കുറവാണ്.

മാഞ്ചസ്റ്റർ സിറ്റി ഇതിഹാസ താരം കൂടിയായ കൊമ്പനി ഇംഗ്ലണ്ടിലേക്ക് തിരികെയെത്തിയത് മുതൽ ബേർൺലിയിൽ അത്ഭുതങ്ങൾ കാണിക്കുകയാണ്. ഇതിനു മുമ്പ് ബെൽജിയൻ ക്ലബായ ആൻഡർലെചിന്റെ പരിശീലകനായിരുന്നു കൊമ്പനി.

മാഞ്ചസ്റ്റർ സിറ്റിയുടെ ക്യാപ്റ്റനായിരുന്ന അദ്ദേഹം സിറ്റിക്ക് ഒപ്പം 14 കിരീടങ്ങൾ നേടിയിരുന്നു. ഇതിൽ നാലു പ്രീമിയർ ലീഗും നാലു എഫ് എ കപ്പും ഉൾപ്പെടുന്നു. ഒരു തവണ ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച ഫുട്ബോളറായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Exit mobile version