ഫുൾഹാം മാനേജർ ചെൽസിയിലേക്കോ?

- Advertisement -

അന്റോണിയോ കോണ്ടേയുടെ ഭാവി ചെൽസിയിൽ തുലാസിലായിരിക്കെ കോണ്ടെക്ക് പകരക്കാരനെ തിരക്കലാണ് ചെൽസി അധികൃതർ. നാപ്പോളിയുടെ മാനേജർ മൗറിസിയോ സാരിയുടെ പേരും മുൻ ബാഴ്സലോണ മാനേജർ ലൂയിസ് എൻറിക്വയുടെ പേരുമാണ് ഉയർന്നു കേട്ടിരുന്നത് എങ്കിലും പുതിയ ഒരാൾ കൂടെ ചർച്ചയിലേക്ക് കടന്നു വന്നിരിക്കുകയാണ്. ഫുൾഹാമിനെ പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിച്ച സ്ലാവിസ് ജോകനോവിച്മായി ചെൽസി ചർച്ച നടത്തി എന്നാണ് പുറത്തു വരുന്ന വാർത്തകൾ.

സാരി ചെൽസിയിലേക്ക് വരില്ല എന്നത് ഏകദേശം ഉറപ്പായതിനാൽ ജോകനോവിച് ചെൽസിയിൽ എത്തുമെന്നാണ് ചെൽസി ആരാധകർ കരുതുന്നത്. ജോകനോവിച്ചിന് കീഴിൽ ഫുൾഹാം മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. കഴിഞ്ഞ ആഴ്ച നടന്ന പ്ളേ ഓഫ് ഫൈനലിൽ ആസ്റ്റൺ വില്ലയെ പരാജയപ്പെടുത്തിയാണ് ഫുൾഹാം പ്രീമിയർ ലീഗിലേക്ക് യോഗ്യത നേടിയത്.

49 കാരനായ ജോകനോവിച് 2015ൽ ആണ് ഫുൾഹാമിൽ ചുമതല ഏറ്റെടുത്തത്. 2000-02 കാലഘട്ടത്തിൽ ചെൽസിക്ക് വേണ്ടിയും ജോകനോവിച് കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement