Site icon Fanport

ഇഞ്ചുറി ടൈമിൽ ചെൽസിയെ സമനിലയിൽ തളച്ച് ബ്രൈറ്റൻ

സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ചെൽസിയെ സമനിലയിൽ തളച്ച് ബ്രൈറ്റൻ. 1-1നാണ് ബ്രൈറ്റൻ ചെൽസിയെ സമനിലയിൽ തളച്ചത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ഡാനി വെൽബെക്ക് ആണ് ബ്രൈറ്റന് സമനില ഗോൾ നേടിക്കൊടുത്തത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമിലാണ് ബ്രൈറ്റൻ സമനില നേടിയതെങ്കിലും ശക്തരായ ചെൽസിക്കെതിരെ മികച്ച പ്രകടനമാണ് ബ്രൈറ്റൻ പുറത്തെടുത്തത്.

ആദ്യ പകുതിയിൽ റൊമേലു ലുകാകുവിന്റെ ഗോളിലാണ് ചെൽസി മുൻപിൽ എത്തിയത്. മികച്ചൊരു ഹെഡറിലൂടെയാണ് ലുകാകു ഗോൾ നേടിയത്. എന്നാൽ ഗോൾ വഴങ്ങിയതോടെ മികച്ച പ്രകടനം പുറത്തെടുത്ത ബ്രൈറ്റൻ പലപ്പോഴും ചെൽസി വല കുലുക്കുന്നതിന് അടുത്ത് എത്തുകയും ചെയ്തിരുന്നു. എന്നാൽ പലപ്പോഴും കിട്ടിയ അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ അവർക്കായില്ല. തുടർന്നാണ് പകരക്കാരനായി ഇറങ്ങിയ വെൽബെക്ക് ബ്രൈറ്റന് സമനില ഗോൾ നേടിക്കൊടുത്തത്. ഇന്നത്തെ മത്സരം സമനിലയിൽ കലാശിച്ചത് പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ ചെൽസിക്ക് കനത്ത തിരിച്ചടിയാവും.

Exit mobile version