ചെൽസിയിൽ ലാംപാർഡ് യുഗത്തിന് സമനിലയോടെ തുടക്കം

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

പരിശീലകനായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ മത്സരത്തിൽ ഫ്രാങ്ക് ലാംപാർഡിന്റെ ചെൽസിക്ക് സമനില. ചെൽസിയുടെ ആദ്യ പ്രീ സീസൺ മത്സരത്തിൽ അയർലണ്ട് ക്ലബായ ബൊഹെമിയൻസ് ആണ് കരുത്തരായ ചെൽസിയെ സമനിലയിൽ കുടുക്കിയത്. 1-1നാണ് ബൊഹെമിയൻസ് ചെൽസിയിയെ സമനിലയിൽ കുടുക്കിയത്.

അക്കാദമി താരങ്ങൾക്ക് മുൻഗണന നൽകി ആദ്യ പകുതിയിൽ ഇറങ്ങിയ ചെൽസി ബാത്ശുവായിലൂടെ ആദ്യ പകുതിയിൽ ലീഡ് നേടുകയായിരുന്നു. ആദ്യ പകുതിയുടെ എട്ടാം മിനുട്ടിലാണ് ചെൽസി ഗോൾ നേടിയത്. തുടർന്നും മത്സരത്തിൽ ചെൽസിയാണ് ആധിപത്യം പുലർത്തിയതെങ്കിലും രണ്ടാമത്തെ ഗോൾ നേടാൻ അവർക്കായില്ല. എന്നാൽ രണ്ടാം പകുതിയിൽ മുഴുവൻ താരങ്ങളെ മാറ്റി ഇറക്കിയ ചെൽസിയെ ഞെട്ടിച്ച് കൊണ്ട് മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ ബൊഹെമിയൻസ് ഗോൾ നേടുകയായിരുന്നു. എറിക് മോലോയ് ആണ് ബൊഹെമിയൻസിന് വേണ്ടി ഗോൾ നേടിയത്.

ശനിയാഴ്ച നടക്കുന്ന രണ്ടാമത്തെ പ്രീ സീസൺ മത്സരത്തിൽ ചെൽസിയുടെ സെന്റ് പാട്രിക് അത്ലറ്റിക് ആണ് ചെൽസിയുടെ എതിരാളികൾ.