
റഫറിയെ വളഞ്ഞു വെച്ച് ചോദ്യം ചെയ്തതിന് ചെൽസി ക്ലബിന് പിഴ. ഹഡേഴ്സ്ഫീൽഡിനെതിരായ മത്സരത്തിനിടെ താരങ്ങളും പരിശീലകരും റഫറി ലീ മേസണെ ചോദ്യം ചെയ്തിരുന്നു. അതിനെതിരായാണ് എഫ് എയുടെ വിധി വന്നിരിക്കുന്നത്. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ ലഭിച്ച കോർണർ എടുക്കുന്നതിന് മുമ്പ് ഹാഫ് ടൈം വിസിൽ വന്നതായിരുന്നു ചെൽസി താരങ്ങളെ പ്രകോപിപ്പിച്ചത്.
20000 പൗണ്ടാണ് പിഴയായി വിധിച്ചിരിക്കുന്നത്. ആ മത്സരം 1-1ന് അവസാനിക്കുകയും അത് ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷയ്ക്ക് തിരിച്ചടിയാവുകയും ചെയ്തിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial