ഒന്നാമതെത്താൻ ചെൽസി

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന ഏക മത്സരത്തിൽ ചെൽസി മിഡിൽസ് ബ്രോയെ നേരിടും. ഇന്ത്യൻ സമയം രാത്രി 9.30 നാണ് കിക്കോഫ്.

ഇന്ന് ജയിച്ചാൽ ലിവർപൂളിനെ പിന്നിലാക്കി പോയിന്റ് ടേബിളിൽ ഒന്നാമതെത്താം എന്നതുതന്നെയാവും മികച്ച പ്രകടനത്തിനായി ശ്രമിക്കാൻ ചെൽസിക്ക് പ്രചോദനമാവുക. മിഡിൽസ്ബ്രോയാവട്ടെ സ്വന്തം ഗ്രൗണ്ടിൽ ചെൽസിയെ തളച്ചു പോയിന്റ് ടേബിളിൽ 15 ആം സ്ഥാനത്തു നിന്ന് മുന്നോട്ടുപോകാനാവും ശ്രമിക്കുക.

കഴിഞ്ഞ മത്സരത്തിൽ എവർട്ടനെതിരെ മികച്ച ജയം നേടിയ അതേ ടീമിനെ തന്നെയാവും ചെൽസി കോച് അന്റോണിയോ കൊണ്ടേ കളത്തിലിറക്കുക. രാജ്യാന്തര മത്സരങ്ങളുടെ ഇടയ്ക്കു പരിക്ക് പറ്റിയ ഈഡൻ ഹസാർഡ്,ഡിയഗോ കോസ്റ്റ എന്നിവർ മാച്ച് ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട്. മിഡിൽസ് ബ്രോ നിരയിൽ ഫ്രണ്ട് കളിക്കുമോ എന്ന് ഉറപ്പില്ല. തുടർച്ചയായ 5 കളികൾ ജയിക്കുകയും ഈ 5 കളികളിലും ഗോൾ ഒന്നും വഴങ്ങാതെയും വരുന്ന ചെൽസിക്കെതിരെ പോയിന്റ് നേടാൻ മിഡിൽസ് ബ്രോ ആക്രമണത്തിലും പ്രതിരോധത്തിലും ഒരേ മികവ് പുറത്തെടുക്കേണ്ടി വരും.

Advertisement