ചെൽസി ഇന്ന് വെസ്റ്റ് ഹാമിനെതിരെ

- Advertisement -

വെസ്റ്റ് ഹാം പരിശീലകനെന്ന നിലയിൽ ആദ്യ ജയം തേടുന്ന ഡേവിഡ് മോയസ് ഇന്ന് സ്വന്തം മൈതാനത്ത് ചെൽസിക്കെതിരെ. ശക്തരായ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ അവസാനം വരെ പോരാടിയ വെസ്റ്റ് ഹാം വർധിച്ച ആത്മാവിശ്വാസത്തോടെയാവും ഇന്ന് ചെൽസിയെ നേരിടാനിറങ്ങുക. പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തുള്ള ചെൽസിക്കെതിരെ പക്ഷെ കാര്യങ്ങൾ അത്ര എളുപ്പമാവാൻ ഇടയില്ല.

ഗോൾ കീപ്പർ ജോ ഹാർട്ട് ഇന്നും കളിക്കാൻ സാധ്യതയില്ല. അഡ്രിയാൻ തന്നെയാവും ഇത്തവണയും ഗോളിൽ. പരിക്കേറ്റ ആൻഡി കാരോൾ, ഹെർണാണ്ടസ് എന്നിവർ ഇന്നും കളിക്കില്ല. മിക്കേൽ അന്റോണിയോ തന്നെയാവും സ്‌ട്രൈക്കർ റോളിൽ. ചെൽസി നിരയിൽ ഡാനി ഡ്രിങ്ക് വാട്ടർ, ഡേവിഡ് ലൂയിസ് എന്നിവർ കളിക്കാൻ സാധ്യതയില്ല. ഇരുവർക്കും പരിക്കാണ്‌. മോശം ഫോം തുടരുന്ന ബകയോക്കോ ആദ്യ ഇലവനിൽ സ്ഥാനം നേടിയേക്കും. കൊണ്ടേയുടെ പൂർണ്ണ പിന്തുണയുള്ള താരത്തിന് ഇത് ഫോം വീണ്ടെടുകാനുള്ള അവസരമാണ്.

ചെൽസിക്കെതിരെ അവസാനം കളിച്ച 22 മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് വെസ്റ്റ് ഹാമിന് ജയിക്കാനായത്. അവസാന സീസണിൽ രണ്ടു ലീഗ് മൽസരങ്ങളിൽ രണ്ടിലും ചെൽസിക്കായിരുന്നു ജയം. പക്ഷെ ലീഗ് കപ്പിൽ ഏറ്റു മുട്ടിയപ്പോൾ വെസ്റ്റ് ഹാമിനായിരുന്നു ജയം. നിലവിൽ പോയിന്റ് ടേബിളിൽ 17 ആം സ്ഥാനത്താണ്‌ വെസ്റ്റ് ഹാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement