അനുഭവ സമ്പത്ത് കൈവിടാതെ ചാമ്പ്യൻസ് ലീഗ് ജേതാക്കൾ, തിയാഗോ സിൽവക്ക് പുതിയ കരാർ

ചെൽസി ഡിഫൻഡർ തിയാഗോ സിൽവ ക്ലബ്ബ്മായുള്ള കരാർ പുതുക്കി. ഒരു വർഷത്തേക്കാണ് താരം ക്ലബ്ബിൽ തുടരാൻ തീരുമാനിച്ചത്. ഇതോടെ 2022 ജൂൺ മാസം വരെ സിൽവ സ്റ്റാംഫോഡ് ബ്രിഡ്ജിൽ തുടരും. 2020 ജൂണിൽ ആണ് താരം ചെൽസിയിൽ ചേർന്നത്.

പിഎസ്ജി വിട്ട ശേഷം ഫ്രീ ട്രാൻസ്ഫറിൽ ആണ് സിൽവ ചെൽസിയിൽ എത്തിയത്. മികച്ച പ്രകടനം നടത്തിയ താരം ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് വിജയത്തിലും ടോപ്പ് 4 നേട്ടത്തിലും നിർണായക പങ്കാണ് വഹിച്ചത്. പാരീസിൽ തന്റെ പരിശീലകനായിരുന്ന തോമസ് ടൂകലിന്റെ വരവും താരത്തിന് ഏറെ ഗുണം ചെയ്തു. ഇതും താരം പുതിയ കരാറിൽ ഒപ്പു വെക്കുന്നതിൽ നിർണായകമായി.

Exit mobile version