Picsart 23 01 02 01 49 57 339

“ലോകത്തെ എല്ലാ കളിക്കാരെയും വാങ്ങാനാണ് ചെൽസി ശ്രമിക്കുന്നത്”

ലോകത്തെ എല്ലാ കളിക്കാരെയും വാങ്ങാനാണ് ചെൽസി ശ്രമിക്കുന്നതെന്ന് മുൻ ലിവർപൂൾ ഡിഫൻഡർ ജാമി കാരഗർ. ഇതിനിടയിൽ തന്നെ നിരവധി താരങ്ങൾ ആണ് ചെൽസിയുമായി ലിങ്ക് ചെയ്യപ്പെടുന്നത്. പല ട്രാൻസ്ഫറുകൾക്കും ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമെ ബാക്കിയുള്ളൂ.

ലോകത്തെ എല്ലാ കളിക്കാരെയും വാങ്ങാനാണ് ചെൽസി ശ്രമിക്കുന്നത്. ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ചെൽസി ഏറ്റവും തിരക്കുള്ള ടീമായിരിക്കാം. കാരഗർ പറഞ്ഞു. ഓരോ തവണയും ഞാൻ പേപ്പർ എടുക്കുമ്പോൾ അവർ ആരെയെങ്കിലും സൈൻ ചെയ്യുന്നത് ആണ് ഞാൻ കാണുന്നത്! അവർ ലോകത്തിലെ എല്ലാ കളിക്കാർക്കും വേണ്ടി പോകുന്നതായി തോന്നുന്നു എന്നും കാരാഗർ എഴുതി.

റോമൻ അബ്രമോവിച്ച് ആദ്യമായി വന്ന സമയത്തെ പോലെയാണ് ചെൽസി വീണ്ടും സൈനിംഗുകൾ നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു. റോമൻ ക്ലബ് വിട്ടതോടെ ചെൽസിയുടെ വലിയ ട്രാൻസ്ഫറുകൾ അവസാനിക്കുമെന്ന് ഞാൻ കരുതി. പക്ഷേ, ചെൽസിയിലെ ഇതിന് അവസാനം ഉണ്ടാകുമെന്ന് തോന്നുന്നില്ല എന്നും കാരാഗർ കൂട്ടിച്ചേർത്തു.

Exit mobile version