Site icon Fanport

ചെൽസി ബ്രെന്റ്ഫോർഡിനോട് സമനില വഴങ്ങി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആദ്യ പത്തിനകത്ത് എത്താനുള്ള അവസരം തുലച്ച് ചെൽസി. ഇന്ന് ബ്രെന്റ്ഫോർഡിനെ നേരിട്ട ചെൽസി ബ്രെന്റ്ഫോർഡിനോട് സമനില വഴങ്ങി. 2-2 എന്ന സ്കോറിലാണ് മത്സരം അവസാനിച്ചത്. 35ആം മിനുട്ടിൽ ജാക്സണിലൂടെ ചെൽസി ആയിരുന്നു ലീഡ് എടുത്തത്. ആദ്യ പകുതി ചെൽസി 1-0 എന്ന ലീഡിൽ അവസാനിപ്പിച്ചു.

ചെൽസി 24 03 02 22 44 59 360

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ തിരിച്ചടിക്കാൻ ബ്രെന്റ്ഫോർഡിനായി. 50ആം മിനുട്ടിൽ റോർസ്ലെവിന്റെ ഗോൾ ബീസിന് സമനില നൽകി. 69ആം മിനുട്ടിൽ വിസ്സയുടെ ഒരു ബൈസൈക്കിൾ ഗോളിലൂടെ ബ്രെന്റ്ഫോർഡ് ലീഡും എടുത്തു. 83ആം മിനുട്ടിൽ ഡിസാസിയുടെ ഗോൾ വീണ്ടും ചെൽസിയെ ഒപ്പം എത്തിച്ചു. പക്ഷെ വിജയ ഗോൾ നേടാൻ രണ്ടു ടീമുകൾക്കും ആയില്ല.

ഈ സമനിലയോടെ 36 പോയിന്റുമായി ചെൽസി ലീഗിൽ പതിനൊന്നാമത് നിൽക്കുകയാണ്. 26 പോയിന്റുള്ള ബ്രെന്റ്ഫോർഡ് 15ആം സ്ഥാനത്തും നിൽക്കുന്നു.

Exit mobile version