ചെൽസി ഈ സീസണിൽ ആരെയും പേടിക്കുന്നില്ലെന്ന് വില്യൻ

- Advertisement -

ചെൽസിക്ക് ഈ സീസണിൽ ആരെയും പേടിയില്ലെന്ന് ചെൽസീയുടെ ബ്രസീലിയൻ താരം വില്യൻ. ചെൽസിയുടെ പുതിയ പരിശീലകനെ പ്രകീർത്തിക്കാനും വില്യൻ മറന്നില്ല. സരിയുടെ സ്വാധീനമാണ് ഈ സീസണിൽ ചെൽസിയിൽ കാണുന്നതിനും വില്യൻ പറഞ്ഞു. സരിക്ക് കീഴിൽ മികച്ച പ്രകടനം കാഴ്ചവെച്ച ചെൽസി സീസണിൽ ഇതുവരെ തോൽവിയറിഞ്ഞിരുന്നില്ല.

കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരായ മത്സരത്തിൽ ഇഞ്ചുറി ടൈമിൽ നേടിയ ഗോളിൽ ചെൽസി സമനില പിടിച്ചിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് പോലുള്ള ടീമിനെതിരെ അവസാന മിനിറ്റുകളിൽ ഗോൾ നേടുന്നത് മികച്ച അനുഭവമായിരുന്നെന്നും വില്യൻ പറഞ്ഞു.

സരിക്ക് കീഴിൽ മികച്ച തുടക്കമാണ് ചെൽസിക്ക് ലഭിച്ചതെന്നും മികച്ച ഫുട്ബോൾ ആണ് കളിക്കുന്നതെന്നും വില്യൻ പറഞ്ഞു. മികച്ച ഫുട്ബോൾ കളിക്കുന്നതിലൂടെ തങ്ങളുടെ കഴിവുകൾ കൂടുതൽ പുറത്തെടുക്കാനുള്ള അവസരം പരിശീലകൻ നൽകുന്നുണ്ടെന്നും വില്യൻ പറഞ്ഞു.

Advertisement