ഇനി കളി ചെൽസിയും കോസ്റ്റയും തമ്മിൽ

- Advertisement -

ചെൽസി സ്ട്രൈക്കർ ഡിയഗോ കോസ്റ്റയും ചെൽസിയും തമ്മിലുള്ള പോര് വരും ദിവസങ്ങളിൽ തീർത്തും വഷളാവുമെന്ന് വ്യക്തമായി. നിലവിൽ ബ്രസീലിലുള്ള കോസ്റ്റ ഇനി ചെൽസിയിലേക്ക് മടങ്ങില്ല എന്ന് പ്രസ്താവനയിറക്കി. തന്റെ പഴയ തട്ടകമായ അത്ലറ്റികോ മാഡ്രിഡിലേക്ക് മടങ്ങാനാണ് തനിക്ക് താൽപര്യമെന്നും കോസ്റ്റ വ്യക്തമാകുന്നുണ്ട്. നിലവിൽ ചെൽസിയുമായി കരാറിലുള്ള താരം സീസണ് തുടങ്ങിയിട്ടും ക്ലബ്ബിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

നേരത്തെ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ കോസ്റ്റ ചെൽസി പരിശീലകൻ അന്റോണിയോ കൊണ്ടേക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. തന്നെ ചെൽസിക്ക് വേണ്ടാത്ത സ്ഥിതിക്ക് തന്നെ ചെൽസി വിടാൻ അനുവദികാതിരിക്കുന്നത് കോടതിയിൽ ചോദ്യം ചെയാനും കോസ്റ്റ തയ്യാറെടുക്കുന്നുണ്ട്. ഇതോടെ കോസ്റ്റയോട് ലണ്ടനിലേക്ക് മടങ്ങി എത്താനും പരിശീലനറ്റത്തിൽ ഏർപ്പെടാനും ക്ലബ്ബ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനെതിരെയാണ് കോസ്റ്റ തന്റെ പുതിയ നിലപാട് വ്യക്തമാക്കിയത്. ഇനി ലണ്ടനിലേക്ക് ഇല്ലെന്നും അത്ലറ്റികോയിൽ ചേരാനാണ് തീരുമാനം എന്നും കോസ്റ്റ അറിയിക്കുകയായിരുന്നു.

നിലവിലെ സാഹചര്യത്തിൽ സങ്കീർണമായ നിയമ പ്രശ്നങ്ങളിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. കോസ്റ്റയുടെ അച്ചടക്ക ലംഘനത്തിനെതിരെ കോസ്റ്റയുടെ ശമ്പളം തടഞ്ഞുവച്ചു പിഴ ഈടാക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് ചെൽസിയും എതിർ വാദങ്ങളുമായി കോസ്റ്റയും കോടതിയിലേക്കെത്തിയാൽ ഈ സീസണിൽ കോസ്റ്റ കളിക്കുന്ന കാര്യം സംശയയത്തിലാവും. വരാനിരിക്കുന്ന ലോകകപ്പ് ടീമിലേക്ക് പ്രവേശനം നേടുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അവതാളത്തിലാക്കി അത്തരമൊരു തീരുമാനം കോസ്റ്റ എടുക്കുമോ എന്നത് കണ്ടറിയണം. ഏതായാലും ട്രാൻസ്ഫർ സീസൺ അവസാനിക്കാൻ വെറും 2 ആഴ്ച മാത്രം ബാക്കി നിൽക്കെ വേറൊരു ക്ലബ്ബിലേക്ക് മാറാൻ കോസ്റ്റ തയ്യാറായില്ലെങ്കിൽ ജനുവരി വരെയെങ്കിലും താരം പുറത്തിരിക്കേണ്ടി വരും. ജനുവരി വരെ പുതിയ താരങ്ങളെ ടീമിൽ എടുക്കാൻ ട്രാൻസ്ഫർ ബാൻ നേരിടുന്ന അത്ലറ്റികോ മാഡ്രിഡിനാവില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement