Site icon Fanport

ചെൽസി ക്യാമ്പിൽ കോവിഡ് ഭീതി, സൗഹൃദ മത്സരം റദ്ദാക്കി

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ചെൽസി അയർലണ്ടിലെ അവരുടെ സൗഹൃദ മത്സരം റദ്ദാക്കി. ടീമിലെ ഒരു തരത്തിന് കൊറോണ പോസിറ്റീവ് ആണെന്ന് കരുതുന്നതിലാണ് ക്ലബ് ഐറിഷ് ടീമായ ദ്രോഗെഡയുമായുള്ള പ്രീ-സീസൺ ഗെയിം റദ്ദാക്കിയത്.

പ്രീസീസൺ പരിശീലനത്തിലായി റിപ്പബ്ലിക് ഓഫ് അയർലണ്ടിൽ ചെൽസി കഴിഞ്ഞ ദിവസം എത്തിയിരുന്നു. അതിനു പിന്നാലെയാണ് ഒരു താരം കൊറോണ ലക്ഷണങ്ങൾ കാണിച്ചത്. താരം ഇപ്പോൾ ഐസൊലേഷനിലാണ്. ഈ ആഴ്ച ആദ്യം ആഴ്സണൽ കൊറോണ കാരണം അവരുടെ പ്രീസീസണായുള്ള അമേരിക്കൻ യാത്ര തന്നെ മാറ്റിവെച്ചിരുന്നു.

Exit mobile version