ചെൽസിയിലും കോവിഡ് വ്യാപനം

Thomas Tuchel Chelsea 2021 22

പ്രീമിയർ ലീഗ് ക്ലബായ ചെൽസിയിലും കോവിഡ് വ്യാപനം. ഇന്ന് പുതുതായി മൂന്ന് ചെൽസി താരങ്ങൾക്ക് കൊറോണ പോസിറ്റീവ് ആയതായി ക്ലബ് റിപ്പോർട്ട് ചെയ്യുന്നു. ചെൽസിയുടെ സൂപ്പർ താരങ്ങൾ ആണ് കൊറോണ ബാധിച്ചു പുറത്തായിരിക്കുന്നത്. ക്ലബ് കൂടുതൽ കൊറോണ പോസിറ്റീവ് കേസുകൾ ഉണ്ടാകുമെന്ന് ഭയപ്പെടുന്നും ഉണ്ട്. ഇന്നത്തെ ചെൽസിയും എവർട്ടണും തമ്മിലുള്ള മത്സരം നടക്കുമോ എന്ന ആശങ്ക തുടരുന്നു. ഇതു സംബന്ധിച്ച് രണ്ട് ക്ലബുകളും ലീഗ് അധികൃതരുമായി ചർച്ചകൾ നടത്തി കൊണ്ടിരിക്കുകയാണ്. ഈ ആഴ്ച മാത്രം കൊറൊണ കാരണം പ്രീമിയർ ലീഗിൽ മൂന്ന് മത്സരങ്ങളാണ് മാറ്റിവെക്കപ്പെട്ടത്.

Previous articleബിസൗമ മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരെ കളിക്കില്ല
Next articleമൂന്നാം ടി20, വെസ്റ്റിൻഡീസ് ആദ്യം ബാറ്റു ചെയ്യും