വോൾവ്‌സിനെതിരെ പുലിസിച്ച് ടീമിൽ ഉണ്ടാവുമെന്ന് ലമ്പാർഡ്

വോൾവ്‌സിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിനുള്ള ചെൽസി ടീമിൽ പരിക്ക് മാറി ക്രിസ്ത്യൻ പുലിസിച്ച് തിരിച്ചെത്തുമെന്ന് ചെൽസി പരിശീലകൻ ഫ്രാങ്ക് ലമ്പാർഡ്. ചെൽസിയിൽ എത്തിയതിന് ശേഷം തുടർച്ചയായി പരിക്കിന്റെ പിടിയിലുള്ള പുലിസിച്ചിന് പരിശീലനത്തിനിടെയാണ് അവസാനമായി പരിക്കേറ്റത്. നാളെയാണ് വോൾവ്‌സിനെതിരായ ചെൽസിയുടെ മത്സരം. കഴിഞ്ഞ മത്സരത്തിൽ ഏവർട്ടണെതിരെ തോറ്റ ചെൽസിക്ക് വിജയ വഴിയിലേക്ക് തിരിച്ചെത്താനുള്ള അവസരമാണ് വോൾവ്‌സിനെതിരായ മത്സരം.

തുടർന്ന് ചെൽസിയുടെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പുലിസിച്ച് ചെൽസിക്കൊപ്പം ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം താരം പരിശീലനം ആരംഭിച്ചെന്നും വോൾവ്‌സിനെതിരായ മത്സരത്തിൽ താരം ടീമിൽ ഉണ്ടാവുമെന്നും ലമ്പാർഡ് പറഞ്ഞു. എന്നാൽ താരം മത്സരത്തിന്റെ ആദ്യ ഇലവനിൽ ഉണ്ടാവുമോ എന്ന കാര്യം ഇപ്പോൾ പറയാൻ പറ്റില്ലെന്നും ചെൽസി പരിശീലകൻ പറഞ്ഞു.

Exit mobile version