രണ്ട് ഗോളിന് പിറകിലായിട്ടും മൂന്ന് ഗോൾ തിരിച്ചടിച്ച് ചെൽസിയുടെ മാസ്മരിക തിരിച്ച് വരവ്

- Advertisement -

രണ്ടു ഗോളിന് പിറകിൽ പോയിട്ടും 9 മിനുട്ടിനുള്ളിൽ മൂന്ന് ഗോൾ തിരിച്ചടിച്ച് ചെൽസിയുടെ മാസ്മരിക തിരിച്ചുവരവും ജയവും. പുറത്താക്കൽ ഭീഷണിയിലുള്ള സൗത്താംപ്ടണെയാണ് ചെൽസി രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചത്. തോൽവിയോടെ സൗത്താംപ്ടൺ പുറത്താക്കൽ ഭീഷണിയിലാണ്.

തുടക്കം മുതൽ ചെൽസി ആക്രമണത്തെ ഫലപ്രദമായി പ്രതിരോധിച്ച സൗത്താംപ്ടൺ ആദ്യ പകുതിയിൽ ടാഡിചിന്റെ ഗോളിൽ മുൻപിലെത്തുകയായിരുന്നു. ബെർട്രാൻഡിന്റെ മികച്ചൊരു കൌണ്ടർ അറ്റാക്കിങ് ഫുട്ബോളിന്റെ ഒടുവിലാണ് ടാഡിക്ക് ഗോൾ നേടിയത്. തുടർന്ന് രണ്ടാം പകുതിയിൽ ബെഡ്‌നർകിന്റെ ഗോളിലൂടെ സൗത്താംപ്ടൺ ലീഡ് ഇരട്ടിയാക്കി. താരത്തിന്റെ പ്രീമിയർ ലീഗിലെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്.

തുടർന്നാണ് പകരക്കാരനായി ഇറങ്ങി ജിറൂദ് ഒരു ഗോൾ നേടി ചെൽസിയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത്. ഗോൾ നേടിയതോടെ തുടരെ തുടരെ ആക്രമണം അഴിച്ചുവിട്ട ചെൽസി ഹസാർഡിലൂടെ രണ്ടാമത്തെ ഗോളും നേടുകയായിരുന്നു. അധികം താമസിയാതെ തന്നെ ജിറൂദിന്റെ രണ്ടാമത്തെ ഗോളിലൂടെ ചെൽസി തങ്ങളുടെ മാസ്മരിക തിരിച്ചു വരവ് പൂർത്തിയാക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement