Site icon Fanport

ചെൽസി യുവതാരം കോൾവിൽ ക്ലബിൽ തുടരും

ചെൽസിയുടെ യുവ ഡിഫൻഡർ
കോൾവിൽ ചെൽസിയിൽ പുതിയ കരാർ ഒപ്പിടാൻ തീരുമാനിച്ചു. യുവ പ്രതിരോധക്കാരൻ പുതിയ നാല് വർഷത്തെ കരാർ ആകും ഒപ്പിടുന്നത്. ഇംഗ്ലണ്ടിന്റെ രണ്ടാം ഡിവിഷൻ ക്ലബായ ഹഡേഴ്സ്ഫീൽഡിൽ താരം ലോണിൽ പോവുകയും ചെയ്യും. വലിയ ഭാവി പ്രതീക്ഷിക്കപ്പെടുന്ന താരം ക്ലബ് വിടുമെന്ന ഭയം ഉണ്ടായിരുന്നു.

കഴിഞ്ഞ സീസണിൽ ക്രിസ്റ്റ്യൻസന് പരിക്കേറ്റപ്പോൾ കോൾവിൽ ടൂഹലിന്റെ സീനിയർ ടീമിനൊപ്പം പരിശീലനം ആരംഭിച്ചിരുന്നു. പ്രധാനമായും സെൻട്രൽ ഡിഫെൻഡറായി കളിക്കുന്ന താരം ലെഫ്റ്റ് ബാക്കായും കളിക്കാറുണ്ട്. ഇംഗ്ലണ്ട് അണ്ടർ 18 ഇന്റർനാഷണൽ കൂടി ആയിരുന്നു താരം.

Exit mobile version