ചെൽസി പരിശീലകന് പിഴയിട്ടു ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ

- Advertisement -

ഗോൾ ആഘോഷം അതിരുകടന്നതിനെ തുടർന്ന് ഫുട്ബോൾ അസോസിയേഷൻ ചെൽസി സഹ പരിശീലകന് പിഴയിട്ടു. 6000 പൗണ്ടാണ് ചെൽസി സഹ പരിശീലകൻ മാർക്കോ ഇയാനിക്ക് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ പിഴയിട്ടത്. മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരായ മത്സരത്തിൽ ഇഞ്ചുറി ടൈമിൽ ബാർക്ലി നേടിയ ഗോളിൽ ചെൽസി സമനില പിടിച്ചിരുന്നു.

ഈ ഗോൾ ആഘോഷത്തിനിടെയാണ് മാർക്കോ ഇയാനി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഹോസെ മൗറിഞ്ഞോയുടെ മുൻപിൽ വെച്ച ആഘോഷിച്ചത്. ഇതോടെ നിയന്ത്രണം വിട്ട ഹോസെ മൗറിഞ്ഞോ മാർക്കോ ഇയാനിക്ക് നേരെ വരുകയും ചെയ്തിരുന്നു. എന്നാൽ സെക്യൂരിറ്റി ഗാർഡുകളും മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളും ചേർന്ന് ഹോസെ മൗറിഞ്ഞോയെ പിടിച്ചു മാറ്റുകയായിരുന്നു. നേരത്തെ മാർക്കോ ഇയാനി തന്നോട് സംഭവത്തിൽ മാപ്പു പറഞ്ഞെന്ന് ഹോസെ മൗറിഞ്ഞോ പറഞ്ഞിരുന്നു.

Advertisement