കോസ്റ്റ ചെൽസിക്ക് പുറത്തേക്ക്

- Advertisement -

ചെൽസി സ്‌ട്രൈക്കർ ഡിയഗോ കോസ്റ്റ ഈ ട്രാൻസ്ഫർ സീസണിൽ തന്നെ ക്ലബ്ബ് വിടുമെന്ന് ഉറപ്പായി. താരം തന്നെയാണ് മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചത്.

ചെൽസി പരിശീലകൻ അന്റോണിയോ കോണ്ടേ തനിക്ക് മെസ്സേജ് അയച്ചുവെന്നും അതിൽ അടുത്ത സീസണിലേക്കുള്ള കൊണ്ടേയുടെ പദ്ധതകളിൽ താൻ ഇല്ലെന്നുമാണ് തന്നെ അറിയിച്ചത് എന്നുമാണ് സ്പാനിഷ് സ്‌ട്രൈക്കർ മാധ്യമങ്ങളെ അറിയിച്ചത്. താൻ പുതിയ ക്ലബ്ബ് തിരയുകയാണെന്നും ചെൽസി വിടുക തന്നെ ചെയ്യുമെന്നും കോസ്റ്റ അറിയിച്ചു.

2014 ഇൽ ചെൽസിയിലെത്തിയ കോസ്റ്റ കളിച്ച 3 സീസണിൽ രണ്ടിലും കിരീടം നേടിയിരുന്നു. കിരീടം നേടിയ 2 സീസണിലും ടീമിനായി മികച്ച പ്രകടനം നടത്തിയ കോസ്റ്റ പക്ഷെ അച്ചടക്കത്തിന്റെ കാര്യത്തിൽ എന്നും ചെൽസിക്ക് തലവേദനയായിരുന്നു. ഈ സീസണിലും മികച്ച ഫോം തുടരുന്നതിനിടെ പൊടുന്നനെ പരിശീലകൻ അന്റോണിയോ കൊണ്ടേയുമായി ഉടക്കിയ താരത്തെ കോണ്ടേ ഒരു മത്സരത്തിൽ നിന്ന് പുറത്തിരുത്തിയിരുന്നു. കോസ്റ്റ ക്ലബ്‌ വിടുമെന്ന് ഉറപ്പായതോടെ മുൻ ചെൽസി താരം റൊമേലു ലുകാകു തിരികെ ചെൽസിയിൽ എത്താനുള്ള സാധ്യതകൾ സജീവമായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement