ചെൽസി ടീം മികച്ചതെന്ന് ജോസെ മൗറീനോ

Photo: Twitter/@SpursOfficial
- Advertisement -

നിലവിൽ ചെൽസിയുടെ ടീം വളരെ മികച്ചതാണെന്ന് ടോട്ടൻഹാം പരിശീലകൻ ചെൽസി ടീം മികച്ചതെന്ന് മൗറീനോ. പ്രീമിയർ ലീഗിൽ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വെച്ച് ചെൽസിയെ നേരിടാനിരിക്കെയാണ് ടോട്ടൻഹാം പരിശീലകനായ മൗറീനോ ചെൽസി ടീം മികച്ചതാണെന്ന് അഭിപ്രായപ്പെട്ടത്. നിലവിൽ ഗോൾ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്താണ് ടോട്ടൻഹാം.

ചെൽസിയുടെ ടീം ശക്തമാണെന്നും റീസ് ജെയിംസിന് പകരം അത്പിലിക്വറ്റയോ ബെൻ ചിൽവെല്ലിന് പകരം മാർക്കോസ് അലോൺസോയെ എമേഴ്സണെയെ ഇറക്കാൻ മാത്രം ശക്തരാണ് ചെൽസിയെന്നും മൗറീനോ പറഞ്ഞു. ഗോൾ പോസ്റ്റിൽ മെൻഡിക്ക് പകരക്കാരനായി ലോകത്തിലെ ഏറ്റവും വില കൂടിയ ഗോൾ കീപ്പറായ കെപ ഉണ്ടെന്നും മൗറിഞ്ഞോ പറഞ്ഞു. ചെൽസി നിരയിൽ ആര് കളിക്കുന്നു എന്നതിനെ കുറിച്ച് താൻ വേവലാതി പെടുന്നില്ലെന്നും ചെൽസി നിരയിൽ എല്ലാവരും മികച്ച താരങ്ങൾ ആണെന്നും മുൻ ചെൽസി പരിശീലകൻ കൂടിയായ മൗറീനോ പറഞ്ഞു.

Advertisement