സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ചെൽസി തകർന്നു, ടോട്ടൻഹാമിന് ജയം

അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗ് യോഗ്യത നിലനിർത്താൻ ജയം അനിവാര്യമായിരുന്നു ചെൽസി സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ടോട്ടൻഹാമിനോട് പരാജയമേറ്റുവാങ്ങി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ടോട്ടൻഹാം ചെൽസിയെ തറപറ്റിച്ചത്. ചെൽസിക്ക് വേണ്ടി മൊറാട്ട ഗോൾ നേടിയപ്പോൾ ടോട്ടൻഹാമിന്‌ വേണ്ടി ദെല്ലെ അലി രണ്ടു ഗോളും എറിക്‌സൺ ഒരു ഗോളും നേടി.

ആദ്യ പകുതിയിൽ മൊറാട്ടയിലൂടെ ചെൽസിയാണ് മുൻപിലെത്തിയത്. വിക്ടർ മോസസിന്റെ ക്രോസ്സിനു തലവെച്ചുകൊണ്ടാണ് മൊറാട്ട ആദ്യ ഗോൾ നേടിയത്. എന്നാൽ ആദ്യ പകുതി അവസാനിക്കാൻ മിനുട്ടുകൾ മാത്രം ശേഷിക്കെ എറിക്സണിന്റെ ലോകോത്തര ഗോളിൽ ടോട്ടൻഹാം സമനില പിടിക്കുകയായിരുന്നു. പെനാൽറ്റി ബോക്സിനു പുറത്ത് നിന്നുള്ള ശ്രമം ചെൽസി ഗോൾ കേപ്പർ കാബയാരോക്ക് യാതൊരു അവസരം നൽകാതെ വലയിൽ പതിച്ചു.

തുടർന്ന് രണ്ടാം പകുതിയിൽ ഇരു ടീമുകളും ഗോൾ നേടാൻ ശ്രമിച്ചെങ്കിലും ഗോൾ വിട്ടു നിന്നു. തുടർന്നാണ് ദെല്ലെ അലിയുടെ ഇരട്ട ഗോളിൽ ചെൽസി വീണത്. 1990ന് ശേഷം ആദ്യമായാണ് ചെൽസി സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ടോട്ടൻഹാമിനോട് പരാജയം അറിയുന്നത്. തോൽവിയോടെ ചെൽസിയുടെ അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ തുലാസിലായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകത്തിക്കയറി ഷൊയ്ബ് മാലിക്, കറാച്ചിയില്‍ ബാറ്റിംഗ് വിരുന്നൊരുക്കി പാക്കിസ്ഥാന്‍
Next articleഫ്രാങ്ക്ഫർട്ടിനെ അട്ടിമറിച്ച് വെർഡർ ബ്രെമൻ